BREAKING NEWS

തമിഴ്നാട്ടിൽ14 കാരിയെ സഹോദരന്റെ കൂട്ടുകാരൻ കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി പാനീയം നൽകി കൂട്ടബലാത്സം​ഗം ചെയ്തു, അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, പ്രതികളിലൊരാളെ മർദ്ദിച്ചവശനാക്കിയ ശേഷം പോലീസിനു കൈമാറിയത് നാട്ടുകാർ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിൽവെച്ച്, പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തായ മാരിശെൽവം എന്നയാൾ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

തുടർന്നു കാറിൽവെച്ച് പെൺകുട്ടിക്ക് ലഹരി കലർന്ന പാനീയം നൽകിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും മറ്റു ചിലർകൂടി ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതുകണ്ട നാട്ടുകാരും പോലീസും ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഉപദ്രവിച്ചവരിൽ ഒന്നിലധികം ആളുകളുണ്ടായിരുന്നെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിവിടെ മാരിശെൽവത്തെ നാട്ടുകാർ പിടികൂടി മർദിച്ചശേഷം പോലീസിലേൽപ്പിച്ചു. പരുക്കേറ്റ ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ തിരുച്ചിറപ്പള്ളിയിൽ ദേശീയപാത ഉപരോധിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചു.

“നിങ്ങളുടെ കൈയിൽ 60000 കോടി ബാക്കി ഉണ്ടായിരുന്നുവെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ  1982 കോടി എന്തുകൊണ്ട് കൊടുത്തില്ല? പട്ടികജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് കൊടുക്കാനില്ലേ 377 കോടി, ആ തുക നിങ്ങൾ കൊടുത്തോ? എന്തിനേറെ ആ സപ്ലൈകോയ്ക്ക് കൊടുക്കാനുണ്ടല്ലോ 2,893 കോടി, എന്തേ അത് കൊടുക്കാതെ പോയത്?, കടം മേടിച്ച പലിശ നിരക്ക് കേട്ടാൽ നിങ്ങൾ തലചുറ്റി വീഴും…. മുഖ്യമന്ത്രി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026