BREAKING NEWS

പരസ്യമായി മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നു, ഇൻസ്റ്റഗ്രാമിലൂടെയും ഫോൺ കോളുകളിലൂടെയും നിരന്തരം ബലാത്സംഗ ഭീഷണികള്‍, തനിക്കെതിരെയുള്ള കേസ് ഇതുവരെ പിന്‍വലിച്ചില്ല, പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ വെട്ടിലായി 15 കാരി

· · 1 min read
Share: Copied!

ദില്ലി: സി.ജെ.പി സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 15-കാരിയായ പെൺകുട്ടിക്ക് നേരെ ബലാത്സംഗ ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയും ഫോൺ കോളുകളിലൂടെയും തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും തനിക്കെതിരെയുള്ള കേസ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി. നേരത്തെ, ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പെൺകുട്ടി പരസ്യമായി മാപ്പ് ചോദിച്ചിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം ജന്തർമന്തറിലെത്തിയ താൻ ചുറ്റുമുള്ളവരുടെ സ്വാധീനത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നും രാജ്യത്തോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും പെൺകുട്ടി പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, സംഭവത്തിൽ വിദ്യാർത്ഥികളോട് താൻ ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരെയും അന്തരിച്ച തന്റെ മാതാവിനെതിരെയും ഉപയോഗിച്ച വാക്കുകൾ വേദനിപ്പിച്ചുവെങ്കിലും വിദ്യാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും അവരെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നടത്താൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026