BREAKING NEWS

തിരുവനന്തപുരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് കസ്റ്റഡിയിൽ; ‍ഡയറി കണ്ടെടുത്തു; പറ്റിച്ച് കല്ല്യാണം കഴിച്ചു; നിരന്തര പീഡനം എന്നീ ആരോപണങ്ങൾ ഉയർത്തി ആരതിയുടെ കുടുംബം

· · 1 min read
Share: Copied!

തിരുവനന്തപുരം: ആറ്റുകാലിലെ വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കല സ്വദേശിനിയായ ആരതിയാണ് മരിച്ചത്.

വിവാഹം കഴിഞ്ഞ് ഒന്നര വർഷം മാത്രമായിരുന്ന ആരതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഭർതൃവീട്ടിൽ നേരിട്ട പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണത്തിനിടെ ആരതിയുടെ മുറിയിൽ നിന്ന് ഒരു ഡയറി പൊലീസ് കണ്ടെടുത്തു. ഭർത്താവ് തന്റെ ജോലിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയ ശേഷമാണ് വിവാഹം നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരതിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒന്നര വർഷം മുൻപ് 50 പവൻ‍ കൊടുത്തു വിവാഹം, ഭർത്താവ് പല ഘട്ടങ്ങളിലായി സ്വർണം പണയംവച്ചും വിറ്റ് കാർ വാങ്ങിയും തീർത്തു, ഇരുവരും തമ്മിൽ ദിവസവും വഴക്ക്, ഭർത്താവ് ഉപദ്രവിച്ച ദൃശ്യങ്ങൾ അമ്മയ്ക്ക് അയച്ചുകൊടുത്ത ശേഷം യുവതി ജീവനൊടുക്കി, ആത്മഹത്യ വഴക്കിട്ട് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിയ പിന്നാലെ, ഭർതൃ പീഡനമെന്ന് കുടുംബം

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026