ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഏതാനും ദിവസം കാത്തിരിക്കൂ. കോടതിയും അഭിഭാഷകരും അസ്വസ്ഥരാണ്.
എല്ലാ ഹൈക്കോടതിയും ആശങ്കപ്രകടിപ്പിച്ചു. ഞാൻ ഇത് സ്വമേധയാ പരിഗണിക്കും. കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. നിയമം അതിന്റെ വഴിക്ക് പോവും. കോടതികളുടെ തലവൻ എന്ന നിലയിൽ ഞാൻ എന്റെ കടമചെയ്യുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടു. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് സംശയിക്കുന്നു.
കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല’, എന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്. എൻസിഇആർടി എട്ടാംക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെടുത്തിയതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് കോടതിയെ അറിയിച്ചത്. ഇത് ഗൗരവമേറിയ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാരുടേയും പൊതുജനങ്ങളുടേയും അന്വേഷണ ഏജൻസികളുടേയും രാഷ്ട്രീയക്കാരുടേയും അഴിമതിയെക്കുറിച്ച് മറച്ചുവെച്ച്, ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദ്






