BREAKING NEWS

ഭാര്യയുമായി മാനേജർക്ക് പ്രണയം; സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയത് ഭർത്താവും സഹോദരനും; പ്രതികൾ പിടിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം ∙ കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിന് പിന്നിൽ മാനേജർക്കും ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരിയ്ക്കുമിടയിലെ പ്രണയബന്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ യുവതിയുടെ ഭർത്താവും സഹോദരനുമാണ് പിടിയിലായത്.

വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ മാനേജർ ഗിരീഷിനെയാണ് ഒരു സംഘം ആളുകൾ ആയുധങ്ങളുമായി എത്തി ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട സഹപ്രവർത്തകൻ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

ആദ്യം സംഭവത്തിന്റെ കാരണം വ്യക്തമല്ലായിരുന്നെങ്കിലും, പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തിപരമായ വൈരാഗ്യമാണ് പിന്നിലെന്ന് കണ്ടെത്തി. ഗിരീഷിനും യുവതിക്കും തമ്മിലുള്ള ബന്ധമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്നും വ്യക്തമായി.

ഗിരീഷിനെ ഭീഷണിപ്പെടുത്തുകയെന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

താന്‍ സംസാരിച്ചതുകൊണ്ട് മെലോണി സന്തോഷിക്കുന്നുണ്ടാകും, എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവര്‍ യാചിച്ചു, എനിക്ക് അവരോട് പാവം തോന്നി, തള്ളുമായി ട്രംപ്, ഇത് വെറും കെട്ടുകഥ, ഞാനും ഇറ്റലിയും ആരുടെയും മുന്നില്‍ യാചിക്കാറില്ലെന്ന് മെലോണി

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026