BREAKING NEWS

താന്‍ സംസാരിച്ചതുകൊണ്ട് മെലോണി സന്തോഷിക്കുന്നുണ്ടാകും, എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവര്‍ യാചിച്ചു, എനിക്ക് അവരോട് പാവം തോന്നി, തള്ളുമായി ട്രംപ്, ഇത് വെറും കെട്ടുകഥ, ഞാനും ഇറ്റലിയും ആരുടെയും മുന്നില്‍ യാചിക്കാറില്ലെന്ന് മെലോണി

· · 1 min read
Share: Copied!

മിലാന്‍:  ഇറ്റാലിയന്‍ പ്രധാനമന്ത്രി തന്നോടൊപ്പം ഫോട്ടോയെടുക്കാന്‍ കെഞ്ചിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ നിഷേധിച്ച് ജോര്‍ജിയ മെലോണി രംഗത്ത്. ട്രംപിന്റെ വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഇറ്റലിയിലെ ലാ7 ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തനിക്ക് മെലോണിയോട് സംസാരിക്കേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ലെന്നും, താന്‍ സംസാരിച്ചതില്‍ അവര്‍ ഒരുപക്ഷേ സന്തോഷിക്കുന്നുണ്ടാകുമെന്നും പറഞ്ഞത്.

‘അവര്‍ ഒരുപക്ഷേ ഞാന്‍ സംസാരിച്ചതില്‍ സന്തോഷിക്കുന്നുണ്ടാകും. എനിക്ക് അവരോട് സംസാരിക്കേണ്ട കാര്യമില്ലായിരുന്നു. എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവര്‍ യാചിക്കുകയായിരുന്നു. അത്രയധികം അവര്‍ അത് ആഗ്രഹിച്ചു. ഞാന്‍ സമ്മതിക്കുമായിരുന്നില്ല, പക്ഷേ കൂടുതല്‍ ചോദിച്ചപ്പോള്‍ എനിക്ക് അവരോട് പാവം തോന്നി’ -ട്രംപ് ചാനലിനോട് പറഞ്ഞു. ട്രംപിന്റെ പരാമര്‍ശം തള്ളിക്കളഞ്ഞ മെലോണി, ഇതില്‍ താന്‍ ആശ്ചര്യപ്പെട്ടെന്നും പ്രതികരിച്ചു. സ്വന്തം സഖ്യകക്ഷികള്‍ക്കുനേരെ ട്രംപ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത് ആദ്യമായല്ലെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.

‘ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശം പൂര്‍ണമായും കെട്ടിച്ചമച്ചതാണ്, എനിക്ക് വലിയ ആശ്ചര്യം തോന്നുന്നു. യുഎസ് പ്രസിഡന്റ് സ്വന്തം സഖ്യകക്ഷികളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയില്ല; എന്തായാലും ഇത് ആദ്യമായിട്ടല്ല സംഭവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും ശത്രുക്കളോട് അദ്ദേഹം ഇതേ സമീപനം കാണിക്കുന്നില്ല എന്നത് സങ്കടകരമാണ്.

ശത്രുക്കളോട് അദ്ദേഹം വളരെ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഒരു കാര്യം അദ്ദേഹം ഓര്‍ക്കണം; ഞാനും ഇറ്റലിയും ആരുടെയും മുന്നില്‍ യാചിക്കാറില്ല’ -അവര്‍ പറഞ്ഞു.

BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026
BREAKING NEWS
സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026