BREAKING NEWS

ഉറക്കമുണര്‍ന്ന് പുതപ്പ് നീക്കിയപ്പോള്‍ കണ്ടത് ചത്ത പാമ്പിനെ, വീട്ടമ്മ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

ശാസ്താംകോട്ട: നിലത്ത് പായ വിരിച്ചുകിടന്ന വീട്ടമ്മ ഉണർന്നപ്പോൾ കണ്ടത്, പുതപ്പിനടയിൽ കിടക്കുന്ന ചത്ത പാമ്പിൻകഞ്ഞിനെ. പാമ്പിൻകുഞ്ഞിനു മുകളിൽ ഒരു രാത്രി മുഴുവൻ കിടന്ന അവർ കടിയേൽക്കാതെ രക്ഷപ്പെട്ടു. കുന്നത്തൂർ നെടിയവിള അമ്പലം ജങ്ഷനു സമീപം വാടകവീട്ടിൽ താമസിക്കുന്ന വീട്ടമ്മയാണ് രാവിലെ ഉണർന്ന് പുതപ്പ് മടക്കിവെക്കാൻ നോക്കിയപ്പോൾ പാമ്പിനെ കണ്ടത്.

വീട്ടമ്മ ഉറങ്ങാൻ കിടന്നശേഷം പുതപ്പിനടിയിൽ പാമ്പിൻകുഞ്ഞ് ഇഴഞ്ഞുകയറിയതാകാമെന്നാണ് നിഗമനം. പാമ്പ് എങ്ങനെ ചത്തുവെന്നതിൽ വീട്ടമ്മയ്ക്ക് നിശ്ചയമില്ല. ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ശരീരഭാരംകൊണ്ട് പാമ്പ് ചത്തുപോയതാകാമെന്നാണ് അവർ പറയുന്നത്.

വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പിൻകുഞ്ഞായിരുന്നു. സമീപവാസികളും മറ്റും ചേർന്ന് കുഴിച്ചിട്ടു. പിന്നീടാണ് സംഭവം പുറത്തറിയുന്നത്. വീട്ടമ്മയുടെ ദേഹത്ത് ചെറിയ പാട് കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അത് പാമ്പ് കടിച്ചതല്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026