BREAKING NEWS

മോസ്കോ മേഖല ലക്ഷ്യമിട്ട് ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച രാവിലെ 6.30 വരെ യുക്രൈൻ തൊടുത്തത് 600 ഡ്രോണുകൾ, അതിൽ 201 എണ്ണം റഷ്യൻ സേന തകർത്തു- മൂന്ന് പേർക്ക് പരുക്ക്!! റഷ്യൻ ഭൂപ്രദേശത്തിനുള്ളിലേക്ക് ദീർഘദൂര ആക്രമണങ്ങൾ ശക്തമാക്കി യുക്രൈൻ

· · 1 min read
Share: Copied!

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ മേഖലയെ ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി മോസ്കോ മേയർ സെർഗെയ് സോബ്യാനിൻ. ഞായറാഴ്ച പുലർച്ചെ വരെ തുടർന്ന ആക്രമണത്തിൽ 600 ഡ്രോണുകൾ മോസ്കോ മേഖലയിലേക്ക് യുക്രൈൻ തൊടുത്തുവെന്നും അതിൽ 201 എണ്ണം റഷ്യൻ സേന തകർത്തതായും മേയർ പറഞ്ഞു.

റഷ്യൻ സർക്കാർ പിന്തുണയ്ക്കുന്ന മാക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സോബ്യാനിൻ ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച രാവിലെ 6.30 വരെ മോസ്കോ മേഖലയിലേക്ക് ഡ്രോണുകളുടെ വൻതോതിലുള്ള ആക്രമണമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മോസ്കോ നഗരത്തിന്റെ റിംഗ് റോഡായ MKAD മേഖലയിൽ മൂന്ന് പേർക്ക് പരുക്കേറ്റതായും ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കെ റഷ്യൻ ഭൂപ്രദേശത്തിനുള്ളിലേക്ക് യുക്രൈൻ ദീർഘദൂര ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുൻനിരയിൽ നിന്ന് ഏറെ അകലെയുള്ള സൈനിക കേന്ദ്രങ്ങൾ, വ്യാവസായിക സ്ഥാപനങ്ങൾ, അടുത്തിടെ ഇ-കൊമേഴ്സ് ഗോഡൗണുകൾ എന്നിവയും യുക്രൈൻ ഡ്രോൺ ആക്രമണങ്ങളുടെ ലക്ഷ്യമായിട്ടുണ്ട്.

ഇതിനി‌‌ടെ യുക്രൈൻ അതിർത്തിയോട് ചേർന്ന റഷ്യയുടെ തെക്കൻ റോസ്തോവ് മേഖലയിലും വ്യാപകമായ ആക്രമണം റിപ്പോർട്ട് ചെയ്തു. രാത്രിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ യൂറി സ്ല്യൂസാർ അറിയിച്ചു.

റഷ്യൻ സേന 150-ലധികം ഡ്രോണുകളും മിസൈലുകളും മേഖലയിലെ മൂന്ന് നഗരങ്ങളിലും ഒമ്പത് ജില്ലകളിലുമായി തകർത്തതായി ഗവർണർ അവകാശപ്പെട്ടു. കാമെൻസ്കി ജില്ലയിൽ വീടുകളും വ്യാവസായിക കെട്ടിടങ്ങളും ആക്രമണത്തിൽ കേടുപാടുകൾ നേരിട്ടു.

കാമെൻസ്‌ക്- ഷാഖ്തിൻസ്കി നഗരത്തിലെ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലെയും നഗരത്തിലെ റെയിൽവേ സ്റ്റേഷനിലെയും ജനലുകൾ തകർന്നതായും അധികൃതർ അറിയിച്ചു.

‘ദിമാഗി നക്സൽ’ എന്ന വിശേഷണം ഞാൻ വ്യക്തിപരമായി സ്വീകരിക്കുന്നു, അതിൽ അഭിമാനിക്കുന്നു- പി ചിദംബരം!! പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചു പറഞ്ഞതല്ല- വിശദീകരണവുമായി കിരൺ റിജിജു

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026