BREAKING NEWS

‘എനിക്കൊന്നുമറിയില്ല’, ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, മതംമാറ്റാൻ ശ്രമം നടത്തിയെന്ന ആരോപണത്തെക്കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല- പോലീസിൽ ശ്വേതാ മേനോന്റെ മൊഴി

· · 1 min read
Share: Copied!

നടൻ ടിനി ടോമിനെതിരായി നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേത മേനോൻ പോലീസിന് നൽകിയ മൊഴി. കടവന്ത്ര പോലീസാണ് ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തുന്നത്.

അതേസമയം തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ ‘ജിഹാദി’ എന്ന് വിളിച്ചെന്നുമാണ് അൻസിബ ഹസൻ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. കൂടാതെ, താൻ ചിലരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ശ്വേത മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ടിനി ടോം അത്തരത്തിൽ വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതിനെക്കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് ശ്വേത കടവന്ത്ര പോലീസിന് നൽകിയ മൊഴി. ഈ കേസിൽ നടി നീന കുറുപ്പിന്റെയും ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ മകന്റെയും മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

പരാതിക്കാരിയായ അൻസിബയുടെ മൊഴിയായിരുന്നു പോലീസ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. ഉടൻ തന്നെ ടിനി ടോമിനെയും വിളിപ്പിച്ച് മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ഇതിനുശേഷം പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളും കേസെടുക്കുന്ന കാര്യവും തീരുമാനിക്കുക.

അതേസമയം നേരത്തെ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ എസ്ഐക്കും എതിരെ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ച് അൻസിബ മറ്റൊരു പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് നൽകിയിരുന്നത്. നിലവിൽ ടിനി ടോമിനെതിരായ മറ്റൊരു പരാതിയിലാണ് കടവന്ത്ര പോലീസ് ഇപ്പോൾ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

​എംവി ​ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം; വിമർശന മുനയുമായി എം.എ. ബേബി; “ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം, കടന്നാക്രമണത്തിന് ഇടകൊടുക്കരുതായിരുന്നു”

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026