BREAKING NEWS

​എംവി ​ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം; വിമർശന മുനയുമായി എം.എ. ബേബി; “ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം, കടന്നാക്രമണത്തിന് ഇടകൊടുക്കരുതായിരുന്നു”

· · 1 min read
Share: Copied!

മലപ്പുറം: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേര് പരാമർശിക്കാതെ പരോക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മലപ്പുറത്ത് നടന്ന ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച പല സ്ഥലങ്ങളിലും ജനങ്ങൾ അവരെ പരാജയപ്പെടുത്തിയെന്ന വിലയിരുത്തൽ പാർട്ടി റിപ്പോർട്ടിലുണ്ടായിരുന്നുവെന്നും, എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ സമാന സാഹചര്യം ആവർത്തിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് ബേബി മറുപടി നൽകിയത്.

“ഒരാൾ സ്വന്തം അർഹത കൊണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ല. എന്നാൽ ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. അത്തരമൊരു സാഹചര്യത്തിൽ താനുമായി ബന്ധപ്പെട്ട ഒരാൾക്ക് പകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ നേതാവ് തന്നെ മുൻകൈയെടുക്കുന്നതാണ് ശരിയായ രീതി” – എം.എ. ബേബി പറഞ്ഞു.

കണ്ണൂരിൽ ഉണ്ടായ ഒരു സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന സ്വയംവിമർശനം ജില്ലാ കമ്മിറ്റി നടത്തിയെന്നും അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ മാധ്യമങ്ങൾ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ബേബി ആരോപിച്ചു. “യുഡിഎഫിന്റെ കാര്യത്തിൽ അച്ഛൻ, മകൻ, ഭാര്യ, ഭർത്താവ് തുടങ്ങിയ ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ സ്ഥാനാർത്ഥികളാകുകയും വിജയിക്കുകയും ചെയ്തിട്ടും മാധ്യമങ്ങൾ അത് പ്രശ്നമാക്കാറില്ല. എന്നാൽ സിപിഎമ്മിൽ അത്തരത്തിലുള്ള ആക്ഷേപം വന്നത് രണ്ടോ മൂന്നോ കേസുകളിൽ മാത്രമാണ്” – അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാർ ആദ്യം ജനസേവകരാണെന്നും ജനങ്ങളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. താഴെത്തട്ടിൽ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് പ്രസ്ഥാനത്തിന് ദോഷകരമാണെന്നും വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും പാർട്ടി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെക്കുറിച്ചും ബേബി പ്രതികരിച്ചു. “വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കെതിരെ പാർട്ടി സെക്രട്ടേറിയറ്റ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വെള്ളാപ്പള്ളിയെ ഇതിലും ശക്തമായ ഭാഷയിൽ വിമർശിക്കേണ്ടതായിരുന്നു എന്നൊരു വിലയിരുത്തൽ പാർട്ടി സംസ്ഥാന കമ്മിറ്റി നടത്തിയിട്ടുണ്ട്” – അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊളിറ്റ് ബ്യൂറോയിൽ വോട്ടെടുപ്പ് നടന്നുവെന്ന തരത്തിലുള്ള വാർത്തകളും അദ്ദേഹം തള്ളി.

“കേരളത്തിലെ നേതൃത്വപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. അത് പൊളിറ്റ് ബ്യൂറോയെ അറിയിച്ചപ്പോൾ ഓൺലൈൻ യോഗത്തിലൂടെ എല്ലാവരും ചേർന്ന് ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. വോട്ടെടുപ്പ് നടന്നുവെന്ന പ്രചാരണം അസത്യമാണ്” – എം.എ. ബേബി പറഞ്ഞു.

വിവാഹ ചടങ്ങിനിടെ പരിചയം, പിന്നാലെ ഫോണിലേക്ക് നിരന്തരം അശ്ലീല മെസേജുകളും ദൃശ്യങ്ങളും, താനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ നിരന്തര സമ്മർദ്ദം!! ശല്യം സഹിക്കവയ്യാതെ യുവതി ഭർത്താവിന്റേയും സഹോദരന്റേയും സഹായത്തോടെ ആളൊഴിഞ്ഞ സ്വലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു, മൂന്നുപേർ അറസ്റ്റിൽ

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026