BREAKING NEWS

ഡൽഹിയിൽ ഒൻപത് ഭീകരർ പിടിയിൽ; പാക് ഭീകര സംഘടനയായ ഐഎസ്ഐ ബന്ധമുള്ളവരാണ് അറസ്റ്റിലായത്; രാജ്യത്തെ തന്ത്ര പ്രധാന മേഖലകളിൽ ആക്രമണം നടത്തുകയായിരുന്നു പദ്ധതി

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക് ബന്ധമുള്ള ഒമ്പത് ഭീകരർ ഡൽഹിയിൽ പിടിയിൽ. തന്ത്രപ്രധാന മേഖലകളും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാനും പദ്ധതി ആസൂത്രണം ചെയ്ത ഭീകരരാണ് അറസ്റ്റിലായത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതതെന്നും പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്റെ ഐഎസ്‌ഐ-മുംബൈ അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും പറയുന്നു.ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ആണ് അറസ്റ്റ് ചെയ്തത്.

ഡൽഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം, പിടിയിലായവരുടെ കൂടുതൽവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരേയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. രാജ്യത്തെ വിവിധ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജനിലയങ്ങൾ തുടങ്ങിയവയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്ന പട്ടികയിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ശനിയാഴ്ച വൈകിട്ട് നടത്തുന്ന പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് ഡൽഹിയിൽ നേരത്തേതന്നെ കനത്ത ജാഗ്രത പുലർത്തിയിരുന്നു. ഇതിനിടെയാണ് പാക് ബന്ധമുള്ള ഒൻപതുപേരെ പോലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞവർഷം ഡൽഹി ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026