BREAKING NEWS

‘മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്, അതേ പ്രവണതയാണ് കോൺ​ഗ്രസിൽ… എംപിമാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസമില്ല, പക്ഷെ, എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസം’- കെസിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ

· · 1 min read
Share: Copied!

കോട്ടയം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫിൽ നടക്കുന്ന ചർച്ചകളിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ വിമർശിച്ചാണ് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് രംഗത്തെത്തിയത്.

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി നടക്കുന്ന ബഹളം കാണുന്നുണ്ട്. അത് ശരിയാണെങ്കിൽ, മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന്. അതേ പ്രവണതയാണ് കാണുന്നത്. ജയിച്ചു എന്നതുകൊണ്ട് ഇത്തരത്തിൽ ഓരോ വിഷയങ്ങൾ ഉണ്ടാക്കി ജനത്തെ ബുദ്ധിമുട്ടിക്കാൻ പാടില്ല എന്ന് ജയിച്ചവർ മനസിലാക്കണം, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. അതുപോലെ എംപിമാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസമില്ല. എന്നാൽ, എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എം.പി.യുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസമാണെന്ന് യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മിന്നും വിജയത്തിനുപിന്നാലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. മുതിർന്ന നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെയും തെരഞ്ഞെടുപ്പ് മുന്നിൽ നയിച്ച നേതാവെന്ന നിലയിൽ വി.ഡി. സതീശന്റേയും പേരുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നിരുന്നു. എന്നാൽ, ഇതിനിടെയാണ് എംപികൂടിയായ കെ.സി. വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുവിഭാഗം ഉയർത്തിക്കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ഓർത്തഡോക്സ് സഭ ഈ നീക്കത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

കണക്ക് പുറത്തുവിട്ട് ചാണ്ടി ഉമ്മൻ: ‘തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എനിക്ക് ചിലവായത് 21 ലക്ഷം രൂപയോളമാണ്; 79 ലക്ഷം രൂപ ലാഭിച്ചിട്ടുണ്ട്; അത് ജനങ്ങൾക്കുവേണ്ടി വിനിയോ​ഗിക്കും‘

 

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026