BREAKING NEWS

കണക്ക് പുറത്തുവിട്ട് ചാണ്ടി ഉമ്മൻ: ‘തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എനിക്ക് ചിലവായത് 21 ലക്ഷം രൂപയോളമാണ്; 79 ലക്ഷം രൂപ ലാഭിച്ചിട്ടുണ്ട്; അത് ജനങ്ങൾക്കുവേണ്ടി വിനിയോ​ഗിക്കും‘

· · 1 min read
Share: Copied!

തിരുവനന്തപുരം: വലിയ ഫ്ളക്സുകളും കൊട്ടും പാട്ടും തോരണങ്ങളും വാഹനങ്ങളും ശബ്ദ കോലാഹലങ്ങളുമൊന്നുമില്ലാതെ മാതൃകാപരമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ ശ്രദ്ധനേടുകയാണ് . ലക്ഷങ്ങൾ വാരിയെറിഞ്ഞുള്ള പ്രചരണങ്ങളിലല്ല കാര്യം ജനമനസ്സുകളിലെ സ്ഥാനമാണ് വിജയം നിർണ്ണയിക്കുന്നതെന്ന സന്ദേശമാണ് നിർദ്ദിഷ്ട പുതുപ്പള്ളി എംഎൽഎ നൽകുന്നത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തനിക്ക് 21 ലക്ഷത്തോടുത്ത തുകയാണ് ചെലവായതെന്നാണ് ചാണ്ടി ഉമ്മൻ വെളിപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എനിക്ക് ചിലവായത് 21 ലക്ഷം രൂപയോളമാണ്. കൃത്യം തുക കണക്കിലുണ്ട്, അതു നോക്കിയാലെ അറിയൂ. 79 ലക്ഷം രൂപയാണ് ലാഭിച്ചിരിക്കുന്നത്. അത് ജനങ്ങൾക്കുവേണ്ടി വിനിയോ​ഗിക്കും; അദ്ദേഹം പറഞ്ഞു. താൻ ലാഭിക്കുന്ന തുക വീടില്ലാത്തവരുടെ ഭവന നിർമ്മാണത്തിനായി വിനിയോ​ഗപ്പെടുത്തുമെന്ന് മുമ്പേ അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.

മറ്റ് സ്ഥാനാർത്ഥികളിൽ നിന്നും വ്യത്യസ്തമായി തനിച്ച് സൈക്കിൾ ചവിട്ടി ചാണ്ടി ഉമ്മൻ നടത്തിയ പ്രചരണ യാത്രകൾ ഏറെ ശ്രദ്ധ നേടുകയുണ്ടായി.

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026