തനിക്കെതിരെ ഉയര്‍ന്ന വ്യാജവാർത്തയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് എം.വി. ഗോവിന്ദൻ . മാധ്യമ റിപ്പോർട്ടുകൾക്കെതിരെയാണ് ഗോവിന്ദന്റെ പ്രതികരണം. സിപിഎമ്മില്‍ ആര് നേതാവാകണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, മാധ്യമങ്ങളല്ല എന്ന് ഗോവിന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. യാഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പാർട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നതെന്ന പേരില്‍, വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ് കുറേ ദിവസമായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം കള്ളപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കും. വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ‘എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല’, ‘എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’ എന്നെല്ലാം തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്‌തു എന്നാണ് ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്‌ടിച്ചത്.
സിപിഐ എമ്മില്‍ ആര് നേതാവാകണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, മാധ്യമങ്ങളല്ല. ബൂര്‍ഷ്വാ രാഷ്‌ട്രീയ പാർട്ടികളില്‍ നിന്നും വ്യത്യസ്‌തമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാരീതിയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
















































