ജയ്പുർ: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെയ്ക്ക് നേരെ ആക്രമണം. രാജസ്ഥാനിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനായി എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ ഒരുസംഘം ആക്രമണം അഴിച്ചുവിട്ടത്.
പ്രവർത്തകരുടെ തോളിലേറി റാലിയെ അഭിസംബോധന ചെയ്യാൻ നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി സംഘർഷം ഉടലെടുക്കുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ചിലർ അഭിജിത്തിന്റെ കഴുത്തിലെ സ്കാർഫ് വലിക്കുകയും പലതവണ മുഖത്തടിക്കുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അക്രമികൾ അദ്ദേഹത്തെ മർദിക്കുന്നതും താഴേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
















































