കൽപറ്റ: വയനാട് വൈപ്പടിയിലെ വയോധികയുടെ കൊലപാതകത്തിലെ പ്രതി പിടിയിൽ. 17 വയസുകാരനാണ് പിടിയിലായത്. മേയ് 24 നാണ് വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാൻ ആയത്.
പണം ചോദിച്ചിട്ട് നൽകാത്തതിലുള്ള വിരോധത്തിലാണ് ക്രൂരമായ കൊലപാതകമെന്ന് പോലീസ് പറയുന്നു. പ്രതി വയോധികയെ ക്രൂരമായി മർദിച്ച ശേഷം വീടിന്റെ കിടപ്പുമുറിയിൽ വെച്ച് കഴുത്തിൽ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. പിടിയിലായ 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

















































