തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ വിവാദ പട്ടിക പിൻവലിച്ചു. ഡിജിപിയാണ് ഈ പട്ടിക പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതേസമയം സസ്പെൻഷനിലായ അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷൻറെ ചുമതലയാണ് അജിത്കുമാറിന് നൽകിയിരുന്നത്.
സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളിൽ നിന്നോ ഫീൽഡ് ഡ്യൂട്ടികളിൽ നിന്നോ മാറ്റിനിർത്തുകയാണ് പതിവ്. എന്നാൽ, ഈ പതിവെല്ലാം കാറ്റിൽ പറത്തിയാണ് പോലീസിൻറെ ഭാഗത്ത് നിന്ന് വിവാദ ഉത്തരവുണ്ടായത്. സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും മുൻനിർത്തി സസ്പെൻഷനിൽ തുടരുകയാണ് അജിത്കുമാറിപ്പോൾ.
അതേസമയം സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ സസ്പെൻഷനിലുള്ള എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നതിനെ കുറിച്ച് അന്വേഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്.






