BREAKING NEWS

“എനിക്ക് സൗകര്യമില്ല, ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കേറാനല്ല, എമർജെൻസിക്കാണ്‌…ദേഹം വേദനയെന്നു പറഞ്ഞ് ഉടനെ ഇങ്ങട് ഓടിപ്പോരുവാ, കൃത്യമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ 6 മണിക്ക് മുൻപ് തീർത്തു വീട് കേറിക്കോളണം, അത് കഴിഞ്ഞു ഇറങ്ങുന്നതിനു വേറെ രീതിയിലാണ് കണക്കാക്കുക! മനസിലായോ?” രോ​ഗിയെ മര്യാദ പഠിപ്പിച്ച ഡോ.രേഖ കൃഷ്ണയ്ക്ക് നിർബന്ധിത അവധി- Video

· · 1 min read
Share: Copied!

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ ഡോക്ടർക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം. രോ​ഗിയോട് മോശമായി പെരുമാറിയ ഡോ.രേഖ കൃഷ്ണയോടാണ് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിൻറെ അടിയന്തര നടപടി.

അതേസമയം പരിശോധനയുടെ ഭാഗമായി, ആരോപണ വിധേയയായ ഡോക്ടർ രേഖയുടേയും ആശുപത്രി സൂപ്രണ്ടിൻറെയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. രോഗിയോട് ഇവർ ഡോക്ടർ മോശമായി പെരുമാറുന്നതിൻറെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് ഡോക്ടർ അപമര്യാദയായി സംസാരിക്കുകയായിരുന്നു.

” എനിക്കു സൗകര്യമില്ല, ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കേറാനല്ല, എമർജെൻസിക്കാണ്‌… ദേഹം വേദനയെന്നു പറഞ്ഞ് ഉടനെ ഇങ്ങട് ഓടിപ്പോരുവാ, പാതിരാത്രി കഴിഞ്ഞു എത്രമണിയാണ്? ഇവിടെ വന്നു പറയാൻ പറ്റിയ കാര്യം! ഞാൻ ഇതൊക്കെ ആവണേക്ക് മുൻപും ജീവിച്ചിരുന്ന ആളാ.. അന്ന് ഞാൻ ഇതുപോലൊന്നും കാണിച്ചിട്ടില്ല. എന്റെ വീട്ടുകാരും കാണിച്ചിട്ടില്ല, എന്റെ വീട്ടുകാർ എന്നെ സമ്മതികുകയുമില്ല ഇങ്ങനെ തോന്നിവാസം ഒന്നും കാണിക്കാനായിട്ട്!”

“കൃത്യമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ 6 മണിക്ക് മുൻപ് തീർത്തോണം. തീർത്തു വീട് കേറിക്കോളണം. അത് കഴിഞ്ഞു ഇറങ്ങുന്നതിനു വേറെ രീതിയിലാണ് കണക്കാക്കുക! മനസ്സിലായോ?” എന്നിങ്ങനെ പോകുന്നു ​‍ഡോക്ടറുടെ വാക്കുകൾ.

സംഭവത്തിൽ ആരോഗ്യവകുപ്പിൻറെ ഇടപെടലിനെ തുടർന്ന്, വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി.

 

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026