BREAKING NEWS

കെ സിക്കെതിരായ അക്രമണം പാർട്ടി അന്വേഷിക്കണം, അദ്ദേഹത്തെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ല, ചെയ്തവർക്ക് ആത്മസുഖം ഉണ്ടാകട്ടെ, വിമര്‍ശനവുമായി എം.കെ രാഘവൻ എംപി

· · 1 min read
Share: Copied!

തിരുവനന്തപുരം: കെ.സി വേണു​ഗോപാലിനെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലെന്ന് എം.കെ രാഘവൻ എംപി. കെ.സിക്കെതിരായ അക്രമണം പാർട്ടി അന്വേഷിക്കണം. ചെയ്തവർക്ക് ആത്മസുഖം ഉണ്ടാകട്ടെ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉണ്ടായ തർക്കങ്ങളിലും കെ.സി വേണുഗോപാലിനെതിരെ ഉയർന്ന ആസൂത്രിത പ്രചാരണങ്ങളിലും പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് എം.കെ. രാഘവന്റെ പ്രതികരണം. കെ.സി വേണു​ഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ നടന്ന പ്രചാരണങ്ങൾ പാർട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ അധ്യായമാണെന്നും അത് ഇനി റീ-ഓപ്പൺ ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് എടുത്ത തീരുമാനം അന്തിമമാണ്, പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുള്ള പരിഭവങ്ങൾ ലീഡർഷിപ്പ് ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് രാഘവൻ പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും മന്ത്രിസഭയിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് കെ.സി വേണുഗോപാൽ. തന്റെ പക്ഷത്തുനിന്നും ആറ് മന്ത്രിമാരെയെങ്കിലും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്

BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026
BREAKING NEWS
വീട്ടിലേക്കു വരുന്നതിനിടെ നടുറോഡിൽ നിന്നവരോട് മാറാൻ ആവശ്യപ്പെട്ടു, യുവാവിനു നേരെ കൊലപാതക ശ്രമം, ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകൾ, ബഹളം കേട്ടെത്തിയ ബന്ധുക്കൾ യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടു പോയതോടെ കാറിനു തീയിട്ടു, വാഹനം പൂർണമായി കത്തിനശിപ്പിച്ച നിലയ...
30 Oct 2026
BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026