BREAKING NEWS

‘മട്ടൻ ബിരിയാണിയും, മട്ടൻ ചാപ്സും സൂപ്പർ; മലബാർ ടച്ചുണ്ട്‘: കല്ല്യാണത്തിനെത്തി കാറ്ററിങ് സർവ്വീസിനെ പ്രശംസിച്ചു; മന്ത്രി പി. കെ ബഷീറിന് വിമർശനം; ‘സത്യപ്രതിജ്ഞാ ലംഘനം നടത്തി; സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം ചെയ്തു‘

· · 1 min read
Share: Copied!

മലപ്പുറം: തിരുവനന്തപുരത്തെ കല്യാണച്ചടങ്ങിൽ കാറ്ററിങ് സംഘത്തെ പ്രശംസിച്ച് മന്ത്രി പി.കെ. ബഷീർ നടത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വിവാദത്തിൽ. മന്ത്രിയുടെ ഔദ്യോഗിക പദവി സ്വകാര്യ സ്ഥാപനത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നുമാണ് വിമർശനം.

തിരുവനന്തപുരത്ത് നടന്ന വിവാഹച്ചടങ്ങിലെ കാറ്ററിങ് സർവീസിനെക്കുറിച്ച് മന്ത്രി സംസാരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മട്ടൻ ബിരിയാണിയും മട്ടൻ ചാപ്സും രുചികരമാണെന്നും ഭക്ഷണത്തിന് മലബാർ രുചിയുണ്ടെന്നുമാണ് മന്ത്രി വീഡിയോയിൽ പറയുന്നത്.

മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക പദവി വ്യക്തിപരമായ നേട്ടങ്ങൾക്കോ സ്വകാര്യ സ്ഥാപനങ്ങളുടെ വാണിജ്യപരമായ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും ഉപയോഗിക്കരുതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ മന്ത്രിയെ പരിഹസിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

അതേസമയം, വിവാദത്തെ മന്ത്രി തള്ളി. കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ പോയതാണെന്നും ഭക്ഷണം കഴിക്കുന്നതിനിടെ അഭിപ്രായം ചോദിച്ചപ്പോൾ നല്ലതാണെന്ന് പറഞ്ഞതുമാത്രമാണെന്നും പി.കെ. ബഷീർ പ്രതികരിച്ചു. വീഡിയോ വാണിജ്യപ്രചാരണത്തിനായി നൽകിയതല്ലെന്നും മന്ത്രി വ്യക്തമാക്കി.

‘ലോകം മാറിയതൊന്നും അറിഞ്ഞിട്ടില്ല;, എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു’: എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026