BREAKING NEWS

വീണയെ പൂട്ടാനുള്ള കൂടുതൽ താക്കോലുകൾ കണ്ടെത്തി ഇഡി; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു, ഹവാല ഇടപാടിന് തെളിവ്; വീണയുടെ കൈയക്ഷരത്തിലുള്ള ഡയറിയിൽനിന്ന് നിർണ്ണായക വിവരങ്ങൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ ലഭിച്ചതായും ഹവാല ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയതായും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വരുമാന സ്രോതസ്സുകളേക്കാൾ അധികം തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മെയ് 27ന് വീണ വിജയന്റെയും സിഎംആർഎൽ പ്രമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് ഇഡിയുടെ വിശദീകരണം.

പരിശോധനയ്ക്കിടെ വീണയുടെ കൈയക്ഷരത്തിലുള്ള ഡയറിയിൽനിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയതായി ഇഡി അറിയിച്ചു. പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ പണം തുടങ്ങിയ വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇഡി പറയുന്നത്. ഇന്ത്യൻ രൂപയിലും യുഎഇ കറൻസിയായ ദിർഹത്തിലുമുള്ള കണക്കുകളും രേഖപ്പെടുത്തിയിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.

വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം, അതായത് ഏകദേശം 85 ലക്ഷം രൂപ, അയച്ചതിന്റെ വിവരങ്ങൾ ഡയറിയിൽനിന്ന് ലഭിച്ചതായാണ് ഇഡിയുടെ അവകാശവാദം.

വീണയിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലും അന്വേഷണസംഘം ചില വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വൈഫൈ റൂട്ടറിൽ ഉപയോഗിക്കാനായി മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രം ഉപകരണങ്ങളിൽനിന്ന് ലഭിച്ചതായി ഇഡി അറിയിച്ചു. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയത്തിനായി സിം കാർഡും വൈഫൈ റൂട്ടറും മറ്റൊരാളുടെ പേരിൽ സംഘടിപ്പിച്ചതാണെന്നാണ് സംശയിക്കുന്നതെന്നും ഇഡി വ്യക്തമാക്കി.

ഹവാല ചാനലുകൾ വഴി പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധനയിൽ ലഭിച്ചതായി ഇഡി അറിയിച്ചു. വീണയുടെ ഡയറിയിൽ പേരുള്ള വ്യക്തികളെയും സിം കാർഡ് നൽകിയ വ്യക്തിയെയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചതായും ഇഡി വ്യക്തമാക്കി.

വീണ കൈകാര്യം ചെയ്ത സാമ്പത്തിക ഇടപാടുകൾ അവരുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളുമായി പൊരുത്തപ്പെടാത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഇഡി അറിയിച്ചു.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026