BREAKING NEWS

പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർ പ്രതിസ്ഥാനത്ത്!! ഫയലുമില്ല, രേഖകളുമില്ല വയനാട് കലക്ടർ മുഖാന്തരം നൽകിയ 50 ലക്ഷം വകമാറ്റി, സാമ്പത്തിക ക്രമക്കേട് നടന്ന പഞ്ചായത്തുകളായ തൊണ്ടർനാടും മൂപ്പൈനാടും മേപ്പാടിയും പൊഴുതനയും VDVK കേന്ദ്രം പോലുമില്ല, ഫണ്ടുകൾ കൈപ്പറ്റിയത് ​ഗൂ​ഗിൽ പേയിലൂടെ- വയനാട് കുടുംബശ്രീയിൽ നടന്നത് ഗുരുതര ക്രമക്കേട്- ടി സിദ്ധിഖ്

· · 1 min read
Share: Copied!

തിരുവനന്തപുരം: വയനാട് കുടുംബശ്രീയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് കൃഷിമന്ത്രി മന്ത്രി ടി സിദ്ദിഖ്. ആദിവാസി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള എട്ട് VDVK കേന്ദ്രങ്ങളിൽ തട്ടിപ്പ് നടന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു. മാത്രമല്ല ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേട് നടന്ന പഞ്ചായത്തുകളായ തൊണ്ടർനാടും മൂപ്പൈനാടും മേപ്പാടിയും പൊഴുതനയും VDVK കേന്ദ്രം പോലുമില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ആദിവാസി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന വനവിഭവങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ക്രമക്കേട് നടന്നത്.

അതുപോലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഫയലുകളോ, രേഖകളോ ഇല്ല. സിപിഎം നേതാക്കൾ ഉൾപ്പെടെ മൂന്ന് കുടുംബശ്രീ ജീവനക്കാരെയാണ് അഴിമതിയെ തുടർന്ന് പിരിച്ചു വിട്ടത്. അതേസമയം ഇടപാടുകൾ നടത്തിയതിന്റെ ബില്ലുകളും വൗച്ചറുകളും കാണാനില്ലെന്നും കുറ്റാരോപിതർ പറയുന്നു. ജീവനക്കാർ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാൽ പദ്ധതിയുടെ ചുമതലയിൽ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർ പ്രതിസ്ഥാനത്ത് എന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം 2021 മുതൽ 2023 കാലയളവിലാണ് അഴിമതി നടന്നത്. ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ 50 ലക്ഷം രൂപ വക മാറ്റി ചിലവാക്കിയെന്നാണ് കണ്ടെത്തിയത്. സിപിഎം കൽപ്പറ്റ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി ജയേഷ് വി, പുൽപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഹരീഷ്, തിരുനെല്ലി ആദിവാസി വികസന കോഡിനേറ്റർ സായി കൃഷ്ണൻ എന്നിവരെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. വയനാട് കളക്ടർ മുഖാന്തരം നൽകിയ 50 ലക്ഷം രൂപയാണ് വക മാറ്റി കൈക്കലാക്കിയതെന്നാണ് കണ്ടെത്തൽ.

പ്രിയ നടന്റെ അവസാന ആ​ഗ്രഹം പോലെതന്നെ മതപരമായ ചടങ്ങുകൾ ഇല്ലാതെ തന്നെ പറവൂരും കേരളക്കരയും ചിരിയുടെ തമ്പുരാന് വിട ചൊല്ലി, സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026