BREAKING NEWS

‘എന്താടോ, എന്താണ് നിങ്ങൾക്കൊക്കെ വേണ്ടത്’? സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങ് പോലും മര്യാദയ്ക്ക് നടത്താനാവുന്നില്ല!! മാധ്യമങ്ങളുടേയും ഓൺ​ലൈൻ മീഡിയകളുടെയും തള്ളിക്കയറ്റത്തിൽ പൊട്ടിത്തെറിച്ച് ചന്തു

· · 1 min read
Share: Copied!

പറവൂർ: ഒന്നും വിടാതെ പൊട്ടും പൊടിയും പോലും ക്യാമറകളിൽ പകർത്തി, സെന്റി ഡയലോ​ഗും മേമ്പൊടിക്ക് ശോക മ്യൂസിക്കും ചേർത്ത് ഷോട്ടുകളും വീഡിയോകളുമാക്കാനുള്ള ഓൺ​ലൈൻ മീഡിയകളുടേയും മാധ്യമങ്ങളുടേയും തള്ളിക്കയറ്റം. ഇതിനിടെ ഇനി ഒരിക്കൽ കൂടി ആ​ഗ്രഹിച്ചാൽ പോലും കാണാനാകാത്ത സ്വന്തം പിതാവിനരികിൽ അൽപ നേരം ഇരിക്കാനാ​ഗ്രഹിക്കുന്ന മകൻ പൊട്ടിത്തെറിച്ചില്ലെങ്കിലെ അത്ഭുതമുള്ളു.

അന്തരിച്ച നടൻ സലിംകുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ മാധ്യമങ്ങളുടേയും ഓൺ​ലൈൻ മീഡിയകളുടേയും തള്ളിക്കയറ്റത്തിൽ പൊട്ടിച്ചെറിക്കുകയായിരുന്നു മകൻ ചന്തു. എന്താടോ, എന്താണ് നിങ്ങൾക്കൊക്കെ വേണ്ടത് എന്നു ചോദിച്ചുകൊണ്ടായിരുന്നു ചന്തു തന്റെ ദേഷ്യവും സങ്കടവും പുറത്തേക്കൊഴുക്കിയത്. ഇതിനിടെ മീഡിയക്കാരോട് പിറകിലേക്ക് നിൽക്കാനും ചന്തു പറയുന്നുണ്ടായിരുന്നു.

അന്തരിച്ച നടന് പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ എല്ലാ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു വിട ചൊല്ലിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിൽ സംസ്‌കാരച്ചടങ്ങുകൾക്ക് മുന്നിൽനിന്നു. അവസാനം മൃതദേഹം ചിതയിലേക്കെടുക്കുന്ന നിമിഷവും ഒട്ടേറെപ്പേരാണ് പ്രിയനടനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി.

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാർ, നടന്മാർ, താരസംഘടനയായ ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പറവൂരിലെ വീട്ടിലെത്തി. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

അതേസമയം സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രിയ നടന്റെ അവസാന ആ​ഗ്രഹം പോലെതന്നെ മതപരമായ ചടങ്ങുകൾ ഇല്ലാതെ തന്നെ പറവൂരും കേരളക്കരയും ചിരിയുടെ തമ്പുരാന് വിട ചൊല്ലി, സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026