BREAKING NEWS

മൂന്നാമതും പെൺകുട്ടിയെന്ന് ലിം​ഗ നിർണയ ഫലം, കലികയറിയ ഭർത്താവ് എട്ടുമാസം ​ഗർഭിണിയായ ഭാര്യയെ മരക്കഷ്ണത്തിന് അടിച്ചു, വയറ്റിൽ തൊഴിച്ച് ​ഗർഭസ്ഥ ശിശുവിനെ കൊന്നു, മകളെ കാണാനെത്തിയ പിതാവിനെ അകത്തുകയറാൻ സമ്മതിച്ചില്ല, യുവതിയെ ആശുപത്രിയിലെത്തിച്ചത് പോലീസെത്തി, യുവതി ​ഗുരുതരാവസ്ഥയിൽ!! മർദനത്തിനു പിന്നിൽ ഭൂമി ഇടപാടെന്ന് യുവാവ്, അറസ്റ്റിൽ

· · 1 min read
Share: Copied!

ഡെറാഡൂൺ: എട്ട് മാസം ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഭർത്താവിനെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. ​ഗുരുതരമായി പരുക്കേറ്റ ഡെറാഡൂണിനടുത്തുള്ള വികാസ് നഗറിൽ താമസിക്കുന്ന സീമ ഡൂൺ എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി മരിച്ച കുഞ്ഞിനെ പുറത്തെടുത്തതായി പോലീസ് പറഞ്ഞു.

ഏഴ് വർഷങ്ങൾക്ക് മുമ്പാണ് സീമയും ബബ്ലുവും വിവാഹിതരായത്. ഹരിയാനയിലെ പാണിപ്പത്ത് സ്വദേശിയായ ബബ്ലു വികാസ് നഗരിലാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് ഇതിനകം രണ്ട് പെൺമക്കളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സീമയും ബബ്ലൂവും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഭർത്താവ് ഭാര്യയെ വയറ്റിൽ ചവിട്ടുകയും ഇടിക്കുകയും മരക്ക്ഷണം കൊണ്ട് അടിക്കുകയും ചെയ്തു. ഈ സമയം ഇരയുടെ പിതാവ് ഷേർ സിംഗ് മകളെ കാണാൻ എത്തിയെങ്കിലും പ്രതികൾ വീട്ടിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിംഗ് പോലീസിനെ അറിയിച്ചതനുസരിച്ച്, ഒരു സംഘം സ്ഥലത്തെത്തി പ്രതിയെയും ഇരയെയും സഹസ്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

എന്നാൽ സീമയുടെ നില ഗുരുതരമായതിനാൽ ആദ്യം സഹസ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ഡൂൺ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെയെത്തിയപ്പോൾ ഡോക്ടർമാർ ഗർഭസ്ഥ ശിശുവിന്റെ മരണം സ്ഥിരീകരിച്ചു. സീമയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം ബബ്ലുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സഹസ്പൂർ സബ് ഇൻസ്പെക്ടർ നീരജ് ത്യാഗി പറഞ്ഞു.

അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിയമവിരുദ്ധമായി ലിംഗനിർണയ പരിശോധനയ്ക്കായി ബബ്ലു സീമയെ പാനിപ്പത്തിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി എന്ന് ഇരയുടെ കുടുംബം ആരോപിച്ചു. ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ പ്രതി അക്രമാസക്തനായി എന്ന് അവർ അവകാശപ്പെട്ടു, എന്നാൽ പോലീസ് ആരോപണം സ്ഥിരീകരിച്ചിട്ടില്ല. ഭൂമി ഇടപാടാണ് തർക്കത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി സഹസ്പൂർ എസ്എച്ച്ഒ പ്രദീപ് റാവത്ത് പിടിഐയോട് പറഞ്ഞു. ഭാര്യയുടെ പേരിൽ ഒരു പ്ലോട്ട് വാങ്ങിയെന്നും അത് മാതാപിതാക്കൾക്ക് നൽകാനായി തന്റെ അറിവില്ലാതെ വിറ്റുവെന്നും പ്രതി അവകാശപ്പെട്ടു- എസ്എച്ച്ഒ പറഞ്ഞു.

‘വനംമന്ത്രിക്ക് വിവരമില്ല’!! മനുഷ്യജീവിതത്തിന് പാരയാകുന്ന വന്യജീവികളെ, വേറൊരു വഴിയുമില്ലെങ്കിൽ കൊന്നുതള്ളണം, ഹൈറേഞ്ചിൽ ഞങ്ങളും പൂർവീകന്മാരും പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നത്- എംഎം മണി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026