BREAKING NEWS

മോഷണക്കേസ് പ്രതിയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം തട്ടിയെടുത്തു, രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

കൊച്ചി: മോഷണക്കേസിലെ പ്രതിയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് എസ്‌ഐമാർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ സെബാസ്റ്റ്യൻ ചാക്കോ, എസ്‌ഐ ഷമീർ, സിപിഒ ലിജോ എന്നിവർക്കെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

കളമശ്ശേരി ഭാഗത്തുനിന്ന് ചെമ്പുകമ്പി മോഷണം പോയ കേസിലെ അന്വേഷണത്തിനിടയിലാണ് സംഭവം. മോഷ്ടിച്ച കമ്പികൾ വിറ്റ ആക്രിക്കട കണ്ടെത്തുകയും അന്വേഷണത്തിനായി പൊലീസ് അവിടെയെത്തുകയും ചെയ്തു.

തുടർന്ന് കടയിൽ വെച്ചിരുന്ന ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ പൊലീസുകാർ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നാണ് കേസ്. കേസിൽ പ്രതിയായ ആക്രിക്കട ഉടമ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് വകുപ്പുതല അന്വേഷണവും സസ്പെൻഷനും ഉണ്ടായിരിക്കുന്നത്. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026