BREAKING NEWS

സമൂഹമാധ്യമം വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തില്‍ നിന്നും ഗര്‍ഭിണിയായി, നദിയില്‍ ചാടി ജീവനൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിനസമ്മതിച്ചു, 18 കാരിയെ മുക്കിക്കൊന്ന് പിതാവ്

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിൽ സുഹൃത്തിൽ നിന്ന് ഗർഭിണിയായ അവിവാഹിതയായ മകളെ അച്ഛന്‍ നദിയിൽ മുക്കിക്കൊന്നു. ആഗ്രയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 18 വയസ് മാത്രമുള്ള പെൺകുട്ടി സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി അടുപ്പത്തിലാവുകയും ഗർഭിണിയാവുകയും ചെയ്തു. പിന്നാലെ ജൂലൈ 31 ന് മകളെ ചികിത്സക്കെന്ന വ്യാജേന ആഗ്രയിലെത്തിച്ച് പിതാവ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 52കാരനായ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ ചമ്പൽ നദിയിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്.

ആഗ്രയിൽ ബന്ധുവിന്റെ വീട്ടിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയിൽ മുക്കി കൊല്ലുകയായിരുന്നു. കൊലപാതകത്തിന് മുമ്പായി നദിക്കരയിൽ വച്ച് മകളോട് സ്വയം വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ പ്രതി ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി വിസമ്മതിച്ചതിനെതുടർന്ന് മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഡൽഹിയിലെ തിഗ്രിയിലുള്ള ബസൌനി ഗ്രാമവാസിയാണ് കൊല്ലപ്പെട്ട പെൺകുട്ടി.

മകൾ ആഗ്രയിൽ വെച്ച് മരണപ്പെട്ടെന്നാണ് പ്രതി അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ഒറു അയൽവാസി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാത വിവരം പുറത്തുവന്നത്. ആദ്യം ചോദ്യം ചെയ്യലിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പെൺകുട്ടിയുടെ പിതാവ് ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. സംഭവത്തിന് പിന്നാലെ വെള്ളത്തിൽ കിടകുന്ന മകളുടെ മൃതദേഹത്തിന്റെ കാലിൽ പിടിച്ച് ക്ഷമ യാചിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അവിവാഹിതയായ മകൾ ഗർഭിണിയായാൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനം ഭയന്നാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രതിയുടെ വിശദീകരണം. പെൺകുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026