BREAKING NEWS

ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

· · 1 min read
Share: Copied!

ചെന്നൈ: വംശനാശ ഭീഷണി നേരിടുന്നതും  സംരക്ഷിത പട്ടികയിലുൾപ്പെടുന്നതുമായ കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം വകുപ്പിന്‍റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണം. സിനിമാ ലൊക്കേഷനിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. വീഡിയോ ചിത്രീകരിച്ച സാഹചര്യം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.

വിക്രമിന്‍റെ ബന്ധുവിന് കുരങ്ങിനെ നൽകിയതിലെ അന്വേഷണം കേരളത്തിലേക്കും നീളും. കുരങ്ങിനെ ചെന്നൈയിൽ എത്തിച്ചത് ഈറോഡിലെ ബിസിനസുകാരനാണ്. ഇയാളുടെ വീട്ടിൽ ഏഴു ആഫ്രിക്കൻ കാട്ടുപൂച്ചകളെ കണ്ടെത്തി. ഇതിൽ മൂന്ന് എണ്ണം കേരളത്തിൽ നിന്ന് എത്തിച്ചതെന്നാണ് മൊഴി. രേഖകൾ ഹാജരാക്കാൻ തമിഴ്നാട്‌ വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കുരങ്ങുമായി റീൽ ചെയ്തതോടെയാണ് നടൻ വിക്രം വിവാദത്തിലായത്. റീല്‍ വിവാദമായതോടെ നടൻ റീൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്തു. ലാർ ഗിബ്ബൺ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീൽ ചെയ്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലുള്ള കുരങ്ങാണിത്. കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണെന്നും വനം വകുപ്പ് അറിയിച്ചു.

ആറുവർഷത്തെ പ്രണയം, കുറച്ചു നാളായി പിരിയുന്നതാണ് നല്ലതെന്ന തോന്നൽ; ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെ ആൺസുഹൃത്ത് കത്തിയെടുത്ത് കുത്തി; വടക്കൻ പറവൂരിൽ 24കാരി കൊല്ലപ്പെട്ടു; മരിച്ചത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026