BUSINESS

വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മെറ്റയുടെ നടപടിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി വീണാ ജോര്‍ജ്. നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കുമെന്നും നിരന്തരം നുണകള്‍ പറയുന്ന ആളാണ് വി ഡി സതീശന്‍ എന്നും വീണാ ജോര്‍ജ് പറഞ്ഞു. ‘സാധാരണ പറയുന്ന വിഷയത്തിലെ നുണകള്‍ പോലെയല്ല ഇതിലെ സ്ഥിതി. ഇത് സംസ്ഥാനത്തെ ബാധിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്.

മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള ബന്ധം സി എം മറയ്ക്കാന്‍ ശ്രമിക്കുന്നു. നവകേരള സദസ്സിന് മുമ്പും മുഖ്യമന്ത്രിക്ക് മയക്കുമരുന്ന് കേസിലെ പ്രതിയുമായി ബന്ധമുണ്ട്. വീഡിയോകളും ഫോട്ടോകളും തെളിവുകളായുണ്ട്. മയക്കുമരുന്ന് കേസിലെ പ്രതി തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിക്കുള്ളില്‍ മയക്കുമരുന്ന് കേസിലെ പ്രതി എങ്ങനെ സ്വാതന്ത്ര്യത്തോടെ എത്തി. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കണം’, വീണാ ജോര്‍ജ് പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സര്‍ക്കാര്‍ ചോദ്യമുനയില്‍ നില്‍ക്കുന്ന സാഹചര്യമാണ്. ആര് പറഞ്ഞാണ് വാര്‍ത്തകള്‍ നീക്കിയതെന്ന് മെറ്റ പറയണം. മെറ്റയുടെ വിശദീകരണം പ്രസിദ്ധീകരിക്കണം. സര്‍ക്കാര്‍ സംശയമുനയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെയാണ് വ്യക്തത വരുത്തേണ്ടത്. ഒരിടത്ത് വാര്‍ത്ത നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് പേര്‍ ആ വാര്‍ത്തയ്ക്ക് വേണ്ടി ശബ്ദിക്കും എന്നും വീണാ ജോര്‍ജ് പറഞ്ഞു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026