BREAKING NEWS

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാ​ഗ് മോഷ്ടാവ് തട്ടിപറിച്ചെടുത്തു; ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി; പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി വിവരം

· · 1 min read
Share: Copied!

മുംബൈ: തിരുവനന്തപുരം–മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കരും മകൾ ശ്രുതി പണിക്കരുമാണ് സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്കിരയായത്. മൂന്ന് സ്വർണവളകളും മാലകളും ഉൾപ്പെടുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്.

ഗോവയ്ക്കും തിവിമിനുമിടയിലെ മജോർഡ ജങ്ഷന് സമീപത്താണ് കവർച്ച നടന്നത്. യാത്രക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന ലോക്കർ കവർച്ചാ സംഘത്തിൽപ്പെട്ട കെ.എൻ. നിഖിൽ കുമാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ഞായറാഴ്ച പുലർച്ചെ 5.15നും 5.30നുമിടയിലാണ് മോഷണം നടന്നത്. ട്രെയിൻ വേഗം കുറച്ച സമയത്ത് സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കയ്യിൽനിന്ന് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടായി. ഇതിനിടെ വലിയൊരു അപകടത്തിൽനിന്നാണ് സ്മിത തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി കടന്നുകളയുകയായിരുന്നു.

“കുറെ ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈ തരാന്‍ വന്നു, കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ല, താന്‍ കൈകൊടുത്തില്ല, അങ്ങനെ ചെറുപ്പത്തിലേ അന്യപുരുഷന്മാർക്ക് കൈകൊടുത്ത് ശീലിക്കരുത്”, വിവാദ പരാമര്‍ശവുമായി പേരോട് അബ്ദുറഹ്മാൻ സഖാഫി

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026