BREAKING NEWS

താമരശേരിയിൽ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി 1,500 രൂപ വാങ്ങിയെന്ന് ആരോപണം; കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

കോഴിക്കോട്: സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണത്തെ തുടർന്ന് സിവിൽ പൊലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഫാസിലിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.

കോഴിക്കോട് താമരശേരിയിലെ സ്‌പായിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പണം നൽകിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. തുടർന്ന് ഇവിടെനിന്ന് 1,500 രൂപ വാങ്ങിയാണ് ഇയാൾ മടങ്ങിയതെന്നും പരാതിയുണ്ട്.

സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫാസിലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം.

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാ​ഗ് മോഷ്ടാവ് തട്ടിപറിച്ചെടുത്തു; ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി; പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി വിവരം

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026