തിരുവനന്തപുരം: പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്നും അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന എൽഡിഎഫ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ പറയാൻ ഒരു പേടിയും ഇല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മോദി ഇതിൽ ഒന്നാം പ്രതിയാണ്.
ഈ കേസിന് ഒരു ഗൗരവവുമില്ല. ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ? കോടതിയിലെ കേസുകൾ എല്ലാം തള്ളിപ്പോയി. ഒരു കേസും നിലവിൽ ഇല്ല. അവധി ദിവസങ്ങൾ നോക്കി റെയ്ഡ് നടത്തി. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട. വഴങ്ങാൻ മനസ്സില്ല. വി ഡി സതീശനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്.
തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം. ഒരുപാട് തോൽവികൾ കണ്ടതാണ്. തോൽവി അവസാനമെന്ന് കരുതരുത്. അതിശക്തമായി തിരിച്ചുവരും. പിണറായി ഏറ്റവും ശക്തമായ കുന്തമുനയാണ്. അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.






