BREAKING NEWS

കെപിസിസി പ്രസിഡന്റും സന്ദീപ് വാര്യറും കെസിക്കൊപ്പം?? വിഡിയെ പിന്തുണച്ചത് വെറും ആര്‍ പേര്‍, 47 എംല്‍എമാരുടെ വോട്ടും കെ സി വേണുഗോപാലിന്, ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാകുമ്പോള്‍ എംഎല്‍എമാര്‍ ആരെയാണു പിന്തുണച്ചതെന്ന വിവരം പുറത്ത്. ഇന്നലെ കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിനും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പുറത്തുവന്ന എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കൈയിലിരുന്ന രേഖയുടെ ചിത്രമാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടത്. ഇതില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചതായി ചിത്രത്തിൽ കാണുന്നു. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാരിയർ, സജീവ് ജോസഫ്, ടി.ഒ.മോഹനൻ, ഉഷാ വിജയൻ, ടി.സിദ്ദിഖ് എന്നിവരുടെ പേരിനു നേരെ ‘കെ.സി’ എന്നു രേഖപ്പെടുത്തിയിട്ടുള്ള രേഖയാണ് മുകുൾ വാസ്നിക്കിന്റെ കൈയിലുള്ളത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ.സി.ബാലകൃഷ്ണന്‍ കെ.സി. എന്നും ആര്‍.സി. എന്നും അറിയിച്ചിട്ടുണ്ട്

. എഐസിസി നിരീക്ഷകര്‍ നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍, തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെയും വി.ഡി.സതീശന് 6 പേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണു വിവരം. സതീശനും ചെന്നിത്തലും ഇന്നലെ നിരീക്ഷകരെ കണ്ട് നിലപാട് അറിയിച്ചിരുന്നു. അതേസമയം, നിരീക്ഷകര്‍ക്ക് മുന്നില്‍ പക്ഷം പിടിച്ചില്ലെന്നും നിഷ്പക്ഷത പാലിച്ചെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.

BREAKING NEWS
പ്രതിഭാ​ഗത്തിന്റെ ആരോപണങ്ങളും വാദങ്ങളുമൊന്നും വിലപ്പോയില്ല, നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈലിനും കൂട്ടാളികൾക്കും ജാമ്യമില്ല
17 Oct 2026
BREAKING NEWS
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ ഞങ്ങളെ അവഗണിച്ചു, സർക്കാർ നീതി പാലിച്ചില്ല- വിമർശനവുമായി എപി വിഭാ​ഗം!! വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തി, ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നൽകിയതിലും മുറുമുറുപ്പ്
17 Oct 2026
BREAKING NEWS
‘ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം; അവർക്കും അവകാശമുണ്ട്‘: കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് സുപ്രീം കോടതിയുടെ മറുപടി
17 Oct 2026
BREAKING NEWS
പിണറായിയും മകളും വീട്ടില്‍ ഇല്ലാത്തപ്പോഴാണ്വഇഡി ഇങ്ങനെ ചെയ്തത്, പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് പെരുമാറുന്നത്, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
17 Oct 2026