LATEST UPDATES

യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

· · 1 min read
Share: Copied!

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’-ന്റെ യുകെയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. യുകെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ RFT ഫിലിംസ്, സിനിമ റിലീസ് ചെയ്യുന്നതിന് നാല് ആഴ്ച മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വിപണിയിൽ ചരിത്രം കുറിച്ചത്. യുകെയിലെ പ്രശസ്തമായ തിയേറ്റർ ശൃംഖലകളായ Cineworld, Odeon, Vue Cinemas എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്റെ റിലീസിന് ഇത്രയും ദിവസങ്ങൾക്ക് മുമ്പ് ബുക്കിംഗ് ഓപ്പൺ ചെയ്യുന്നത് ഇതാദ്യമായാണ്.

2026 മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. യുകെയിലെ മോളിവുഡ് മാർക്കറ്റ് ലീഡേഴ്സായ RFT ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. RFT ഫിലിംസ് സി.ഇ.ഒ റൊണാൾഡ് തൊണ്ടിക്കലാണ് ഈ വമ്പൻ റിലീസിന് നേതൃത്വം നൽകുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച RFT ഫിലിംസിന്റെ ട്രാക്ക് റെക്കോർഡിലെ മറ്റൊരു പൊൻതൂവലാകും ‘ദൃശ്യം 3’.

ജിത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ തങ്ങളുടെ മുൻവേഷങ്ങൾ ഈ മൂന്നാം ഭാഗത്തിലും വീണ്ടും അവതരിപ്പിക്കുന്നു.
ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോൾ അവരെ സ്വീകരിക്കാൻ യുകെയിലെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആവേശമാണുള്ളത്. രണ്ടാം ഭാഗത്തിലെ സംഭവവികാസങ്ങൾക്ക് നാലര വർഷങ്ങൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ഈ ചിത്രം പ്രമേയമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ ബുക്കിംഗ് ലഭ്യമാകുമെന്ന് വിതരണക്കാർ അറിയിച്ചു.

BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026