BREAKING NEWS

ഒന്നും വേണ്ട… എല്ലാം മാറ്റിക്കോ, പഴയപടിതന്നെ വണ്ടി അങ്ങ് ഓടിച്ചാൽ മതി!! വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത രൂപമാറ്റങ്ങൾക്കും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പിഴ, മാറ്റം വരുത്തിയ വാഹനം പൂർവ്വ സ്ഥിതിയിലാക്കി പരിശോധനയ്ക്ക് ഹാജരാക്കണം- ട്രാൻസ്‌പോർട്ട് കമ്മീഷണർ

· · 1 min read
Share: Copied!

തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ട്രാൻസ്‌പോർട്ട് കമ്മീഷണർ. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കർശനമാക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത രൂപമാറ്റങ്ങൾക്കും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചി‌ട്ടുള്ള നിർദേശം. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അതുപോലെ വാഹനങ്ങൾ അനധികൃതമായ രൂപമാറ്റം വരുത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതിനും, വാഹനം പൂർവ്വ സ്ഥിതിയിലേക്ക് മാറ്റിയ ശേഷം പരിശോധനയ്ക്ക് ഹാജരാക്കാൻ വാഹന ഉടമയ്ക്ക് നിർദേശം നൽകണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശത്തിൽ ആവശ്യപ്പെടുന്നു. വാഹനങ്ങളിൽ അനധികൃതമായി പിടിപ്പിച്ചിട്ടുള്ള ലൈറ്റുകൾക്കും അലോയി വീലുകളെയുമെല്ലാം ഈ നിർദേശം ബാധകമാണ്.

റീലുകളും വീഡിയോകളും ചിത്രീകരിക്കുന്നതിനായി രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ കണ്ടെത്തിയാൽ അവയ്‌ക്കെതിരേയും നിലവിലെ നിയമം അനുസരിച്ചുള്ള നടപടി ഉദ്യോഗസ്ഥർക്ക് സ്വീകരിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തിയതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എംവിഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. മോട്ടർവാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗവും പോലീസും ഇക്കാര്യത്തിൽ കർശനനടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടികളും പരിശോധനയും കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്ബ്ലൂ സ്‌ട്രോബ് ലൈറ്റുകൾ, മൾട്ടി-കളർ ലൈറ്റുകൾ, വീൽ സ്പേസറുകൾ, അനുവദനീയ പരിധിക്കപ്പുറം വീതിയേറിയ ടയറുകൾ തുടങ്ങിയവയ്ക്കെതിരേ കർശന നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം വാഹനങ്ങൾ കാൽനടക്കാർ ഉൾപ്പെടെ മറ്റ് റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞിരുന്നു.

“ഹിജാബ് ധരിച്ചില്ലെങ്കില്‍ ഇസ്‍ലാമിക വിശ്വാസത്തിന് ഒരു കോട്ടവും സംഭവിക്കില്ല”, യൂണിഫോമിനൊപ്പം അധിക വസ്ത്രം ധരിക്കാൻ ആര്‍ക്കും അവകാശമില്ല, വിദ്യാര്‍ത്ഥിനിുടെ ഹര്‍ജി ചള്ളി ഹൈക്കോടതി

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026