BREAKING NEWS

‘മുഖ്യമന്ത്രിയെ അവൻ, ഇവൻ എന്നൊക്കെ വിളിക്കുന്നതൊന്നും ഒരു തരത്തിലും അം​ഗീകരിക്കാനാവില്ല; ആ പദവിക്ക് അർഹമായ മര്യാദയും അന്തസ്സും നൽകണം‘- സുകുമാരൻ നായർക്കെതിരെ ​ഗണേഷ്കുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഗണേഷ് കുമാർ. മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്നും, ഏത് പാർട്ടിയിൽപ്പെട്ട ആളായാലും മുഖ്യമന്ത്രി എന്ന പദവിക്ക് അർഹമായ ബഹുമാനവും അന്തസ്സും നൽകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒരാളുടെ കാൽപിടിക്കണമെന്ന് പറയുന്നതും യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വി.ഡി. സതീശൻ 25 വർഷത്തിലേറെയായി തന്റെ സുഹൃത്താണെന്നും, എന്നാൽ അതിനപ്പുറം അദ്ദേഹത്തെ ഒരു മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിമാർ എപ്പോഴും തിരക്കേറിയ ഉത്തരവാദിത്തങ്ങളിലായിരിക്കുമെന്നും, എല്ലാവർക്കും സമയം നൽകുന്നതിൽ പരിമിതികൾ ഉണ്ടാകുമെന്നും അത് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായും എം.എൽ.എയായും പ്രവർത്തിച്ച കാലത്ത് വിവിധ മുഖ്യമന്ത്രിമാരുടെ തിരക്കുകൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശങ്ങളെ പരോക്ഷമായി വിമർശിച്ച ഗണേഷ് കുമാർ, മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണമെന്ന് പറയുന്നത് ശരിയായ സമീപനമല്ലെന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ അന്തസ്സിനും സംസ്കാരത്തിനും നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ ‘അഡ്രസ്’ ഇല്ലാതാക്കുമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയോടും ഗണേഷ് കുമാർ പ്രതികരിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ എന്നതാണ് തന്റെ ഒരു തിരിച്ചറിയലെന്നും, 19-ാം വയസ്സിൽ അഭിനയരംഗത്തെത്തി ജനങ്ങൾ അംഗീകരിച്ച കലാകാരനായി മാറിയതാണ് മറ്റൊരു തിരിച്ചറിയലെന്നും അദ്ദേഹം പറഞ്ഞു. 25 വർഷത്തിലേറെയായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് താനെന്നും, ജനങ്ങളുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വി.ഡി. സതീശൻ എൻ.എസ്.എസ് ആസ്ഥാനത്ത് പോകാൻ സാധ്യതയില്ലെന്നാണ് തന്റെ വ്യക്തിപരമായ വിലയിരുത്തലെന്നും ഗണേഷ് കുമാർ പറഞ്ഞു. വർഷങ്ങളായി അടുത്തറിയുന്ന സതീശന്റെ നിലപാടുകളും ആശയങ്ങളും അത്തരമൊരു തീരുമാനത്തിന് വഴിവെക്കില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുരളീധരൻ ഇച്ഛിച്ചതും ഹൈക്കോടതി കല്പിച്ചതും ഒന്ന്; ആ കസേര ഡോ. മീനാക്ഷിയ്ക്ക് തന്നെ; വിവാദ സംഭവവികാസങ്ങൾക്കൊടുവിൽ ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഉത്തരവ്

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026