തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
യുവാക്കൾ യാത്രക്കാരെ അസഭ്യം വിളിച്ചത് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് രണ്ടംഗ സംഘം ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിക്കുകയും തള്ളിമാറ്റിയ ശേഷം ബൈക്കിൽ സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു.
ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
















































