BREAKING NEWS

‘ടിപ്പർ ഡ്രൈവർക്ക് ഹെവി ലൈസൻസില്ല; വിദേശത്തുനിന്നും ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്; വാഹനത്തിന് 17 വർഷം പഴക്കം; ജിപിഎസ് സംവിധാനം വിച്ഛേദിച്ച നിലയിൽ; മുൻപും നിയമലംഘനങ്ങളുടെ പേരിൽ വാഹനം പിടിയിലായിട്ടുണ്ട്; വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു‘: കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർടിഒ

· · 1 min read
Share: Copied!

കൊട്ടാരക്കര: നിലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിന് കാരണം ഗുരുതര നിയമലംഘനങ്ങളാണെന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർടിഒ. അപകടത്തിൽപ്പെട്ട ടിപ്പറിന്റെ ജിപിഎസ് സംവിധാനം വിച്ഛേദിച്ച നിലയിലായിരുന്നുവെന്നും വാഹനത്തിന് 17 വർഷം പഴക്കമുണ്ടെന്നും ആർടിഒ വ്യക്തമാക്കി.

അപകടമുണ്ടാക്കിയ ടിപ്പർ ഓടിച്ചിരുന്ന നിസാമിന് ടിപ്പർ വാഹനം ഓടിക്കുന്നതിനാവശ്യമായ ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ല.വിദേശത്തായിരുന്ന നിസാം ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. സമയം ലാഭിക്കുന്നതിനായാണ് ടിപ്പർ അമിതവേഗത്തിൽ ഓടിച്ചതെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി ആർടിഒ അറിയിച്ചു.

അപകടത്തെ തുടർന്ന് വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വാഹനത്തിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. മുൻപും നിരവധി തവണ നിയമലംഘനങ്ങളുടെ പേരിൽ ഈ വാഹനം പിടിയിലായിട്ടുണ്ടെന്നും ആർടിഒ വ്യക്തമാക്കി.

മണ്ണ് കയറ്റിവന്ന ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ എന്നിവർ മരിച്ചു.

ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാമിനും അപകടത്തിൽ പരിക്കേറ്റു.

ലിവ് ഇന്‍ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു, മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്ന് യുവതിയും കാമുകനും, നാടുവിട്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026