തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനമായി. സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിയമനം നൽകുക.
ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് വൈകിട്ടോടെ പുറത്തിറക്കി. നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.













































