കണ്ണൂർ: പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഗവൺമെന്റ് എൽ.പി. സ്കൂൾ വിദ്യാർഥി കെ.പി. അമാനാണ് മരിച്ചത്.
കളിക്കാൻ പോയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടി കാൽവഴുതി കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

















































