BREAKING NEWS

ആ’ ദൈവത്തിന്റെ കരങ്ങൾ’ താങ്ങിയില്ലായിരുന്നെങ്കിൽ… തലയിടിക്കുക വാഹനത്തിന്റെ ഫ്ലോറിൽ, അല്ലെങ്കിൽ ഗ്രില്ലിൽ!! ജോലിക്കിടെ രണ്ടാം നിലയിൽ നിന്നു വീണ നിർമാണത്തൊഴിലാളിയെ കൈകളിൽ താങ്ങി അയൽവാസി രഞ്ജിഷ്

· · 1 min read
Share: Copied!

കണ്ണൂർ: പാനൂരിലെ തൂവക്കുന്നിൽ നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിൽ താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി ഒപ്പം ജോലിചെയ്തിരുന്ന അയൽവാസി. വീടിന്റെ മേൽക്കൂരയിൽ നിന്ന് കാൽ തെറ്റി താഴേക്ക് വീണ ചന്ദ്രിയെ രക്ഷപ്പെടുത്തിയത് താഴെ വാഹനത്തിൽ നിന്നും ഓട് ഇറക്കുകയായിരുന്ന രഞ്ജിഷിന്റെ സമയോചിതമായ ഇടപെടലായിരുന്നു.

കണ്ണൂർ പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഒരു വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്ന ജോലിക്കിടെ ചന്ദ്രി എന്ന നിർമാണ തൊഴിലാളി അബദ്ധത്തിൽ പിടിവിട്ട് ഇരുനില വീടിന് മുകളിൽ നിന്ന് താഴേക്ക് വീണത്.

ഈസമയം ഒപ്പം ജോലിചെയ്തിരുന്നയാളും അയൽവാസിയുമായ രഞ്ജിഷ് താഴെ വണ്ടിയിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ഓട് മുകളിലേക്ക് കയറ്റുന്ന ജോലിയിലായിരുന്നു. അപ്രതീക്ഷിതമായി ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും വൈകാതെ അവരെ തന്റെ കൈകൾ കൊണ്ട് താങ്ങിപ്പിടിച്ചു. ഇതോടെ വീഴ്ചയുടെ കാഠിന്യം കുറഞ്ഞു.

അതേസമയം രഞ്ജിഷിന്റെ കരങ്ങൾ അവരെ താങ്ങിയില്ലായിരുന്നെങ്കിൽ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഫ്‌ളോറിലോ ഗ്രില്ലിലോ ഇടിച്ച് ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു. വീണ വീഴ്ചയിൽ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും, രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരുക്കുകൾ ഏൽക്കാതെ അവർ രക്ഷപ്പെട്ടു. നിലവിൽ അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് ലഭ്യമായ വിവരം. രക്ഷകനായി എത്തിയ രഞ്ജിഷും അപകടത്തിൽപ്പെട്ട ചന്ദ്രിയും കോഴിക്കോട് ജില്ലയിലെ വളയം സ്വദേശികളാണ്. ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഈ വീട്ടിൽ ജോലിക്കായി എത്തിയത്.

മാതാപിതാക്കൾ കയറും മുമ്പേ ട്രെയിനെടുത്തു; 10 വയസുകാരൻ മകൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി, പിന്നാലെ ചാടനൊരുങ്ങി 6 വയസുകാരനും; കൃത്യസമയത്ത് രക്ഷകനായെത്തി ടിടിഐ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026