BREAKING NEWS

മാതാപിതാക്കൾ കയറും മുമ്പേ ട്രെയിനെടുത്തു; 10 വയസുകാരൻ മകൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി, പിന്നാലെ ചാടാനൊരുങ്ങി 6 വയസുകാരനും; കൃത്യസമയത്ത് രക്ഷകനായെത്തി ടിടിഐ

· · 1 min read
Share: Copied!

ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാനൊരുങ്ങിയ ആറ് വയസുകാരനെ അവസോരോചിതമായ ചടുല നീക്കത്തിലൂടെ രക്ഷപ്പെടുത്തി ടിടിഐ. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ നിഖിൽ മിത്രയുടെ ഇടപെടലാണ് കുഞ്ഞിനെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ചത്. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസ് ശനിയാഴ്ച വൈകിട്ട് 3.40ഓടെ ആലുവ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡി5 കോച്ചിന്റെ ചുമതലയായിരുന്നു നിഖിൽ മിത്രയ്ക്ക്.

ആലപ്പുഴ സ്വദേശിയായ സുനിൽകുമാറും ഭാര്യയും കുട്ടികളോടൊപ്പം ട്രെയിനിൽ കയറാൻ എത്തിയപ്പോൾ ആദ്യം പത്തും ആറും വയസുള്ള രണ്ട് മക്കളെയും ട്രെയിനിലേക്ക് കയറ്റി. അതിനിടെ ട്രെയിൻ മുന്നോട്ടു നീങ്ങുകയും മാതാപിതാക്കൾ പ്ലാറ്റ്‌ഫോമിൽ തന്നെ കുടുങ്ങുകയും ചെയ്തു. ഭയന്ന 10 വയസുകാരൻ ഉടൻ തന്നെ ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി. ട്രെയിന്റെ വേഗം കുറവായിരുന്നതിനാൽ കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായില്ല. ഇത് കണ്ട ആറുവയസുകാരനും ചാടാനായി വാതിലിനരികിൽ എത്തി.

പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ ടിടിഐ നിഖിൽ മിത്ര ഓടിയെത്തി. കുട്ടി ചാടുന്നതിന് തൊട്ടുമുമ്പ് തന്നെ അദ്ദേഹം കുട്ടിയെ പിടിച്ചെടുത്ത് സുരക്ഷിതനാക്കി. തുടർന്ന് അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും കുട്ടിയെ ആലുവ ആർപിഎഫിന് കൈമാറുകയും ചെയ്തു. സ്റ്റേഷൻ അധികൃതരെയും വിവരം അറിയിച്ചു. ശേഷം കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകി. നടപടികൾക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026