BREAKING NEWS

ആ മത്സരത്തിനിടെ ​ഗംഭീർ F… WORD ഉപയോഗിച്ച് ചീത്തവിളിക്കാൻ തുടങ്ങി, രാജ്യദ്രോഹിയെന്നും ഒത്തുകളിക്കാരൻ എന്നും വിളിച്ച് ആക്ഷേപിച്ചു, തനിക്കെതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തി- ​ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ ​സഹതാരവുമായ ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഗംഭീർ തനിക്കെതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയെന്നും ‘ഒത്തുകളിക്കാരൻ എന്നും ‘രാജ്യദ്രോഹി’ എന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും ശ്രീശാന്ത് ആരോപിച്ചു.

സംഭവം നടന്നത് 2023 ഡിസംബറിലാണ്. അന്നു നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും തമ്മിൽ മൈതാനത്ത് വെച്ച് തർക്കത്തിലേർപ്പെട്ടിരുന്നു. അന്ന് ഗംഭീർ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രീശാന്ത് പറയുന്നത്. ഗംഭീറിന് നേരെ താൻ ഒരു ബൗൺസർ എറിഞ്ഞതിനു പിന്നാലെയായിരുന്നു തന്നെ ‘ഒത്തുകളിക്കാരൻ’ എന്നു വിളിച്ചെന്ന് ശ്രീശാന്ത് പറഞ്ഞു. ഇക്കാര്യം അന്നുതന്നെ ശ്രീശാന്ത് പറഞ്ഞിരുന്നെങ്കിലും വിശദാംശങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്.

ആ മത്സരത്തിനിടെ താൻ ഒരു ബൗൺസർ എറിഞ്ഞപ്പോഴാണ് ഗംഭീർ പ്രകോപിതനായതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. തന്നെ ‘ഫിക്‌സർ’ എന്ന് വിളിച്ചു. താൻ മുന്നോട്ടു ചെന്നപ്പോൾ എഫ്-വേർഡ് ഉപയോഗിച്ച് ചീത്തവിളിക്കാൻ തുടങ്ങി. പിന്നീട് ഫിക്‌സർ’ എന്നും രാജ്യദ്രോഹി എന്നും ആവർത്തിച്ചുവെന്നും ശ്രീശാന്ത് പറഞ്ഞു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026