BREAKING NEWS

ബിജെപി, കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ നുണ പ്രചരിപ്പിക്കാന്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു, വ്യക്തിഹത്യയും സ്ത്രീകളെ അപമാനിക്കലും ഇക്കൂട്ടരുടെ പതിവ് രീതി, എസ്എഫ്‌ഐ നേതാക്കളെ എംഡിഎംഎ പ്രതികളാക്കി വീഡിയോ പ്രചരിപ്പിച്ചു, ശശികല ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ പരാതി

· · 1 min read
Share: Copied!

കൊച്ചി: എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചതില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ. എസ്എഫ്‌ഐ നേതാക്കളായ അഡ്വ. മനീഷ രാധാകൃഷ്ണന്‍, അജിമില എന്നിവരുടെ വീഡിയോ ‘എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകര്‍’ എന്ന തലക്കെട്ടോടെ പ്രചരിപ്പിച്ചെന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ബിജെപി, കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ നുണയുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും മത്സരിച്ച് ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ആശയങ്ങളോ വസ്തുതകളോ ഇല്ലാതാകുമ്പോള്‍ വ്യക്തിഹത്യയും വ്യാജ പ്രചാരണവും സ്ത്രീകളെ അപമാനിക്കലും ഇക്കൂട്ടരുടെ പതിവ് രീതിയാണെന്ന് വി കെ സനോജ് പറഞ്ഞു.

ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ബലാല്‍സംഘം ചെയ്യുകയാണ് വേണ്ടത് എന്ന് പറഞ്ഞ സംഘ്പരിവാര്‍ വിഷജീവി ടിജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന്റെ പ്രതികാരമായിട്ടാണ് ശരികലയുടെ നേതൃത്വത്തില്‍ ഈ പെണ്‍കുട്ടികളുടെ നേരെ സൈബര്‍ അറ്റാക്ക് തുടങ്ങിയതെന്നും യാതൊരു ലജ്ജയുമില്ലാതെ കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ ഇത് ഏറ്റെടുത്തു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും സനോജ് വിമര്‍ശിച്ചു.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026