BREAKING NEWS

“ഇത് ഫെമിനിസമല്ല, ക്രിമിനൽ കുറ്റമാണ്” കസേരയില്‍ ഇരിക്കുകയായിരുന്ന ഭര്‍ത്താവിന്റെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തടിച്ച് ഭാര്യ, പിന്നാലെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിച്ചിട്ടു, ഭാര്യ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവാവ്

· · 1 min read
Share: Copied!

ഡൽഹി:  ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ ശാരീരികമായി ഉപദ്രേവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ രണ്ട് വർഷമായി താൻ നേരിടുന്ന ശാരീരിക പീഡനങ്ങൾ തെളിവായി കാണിക്കുന്നതിനായി ഭർത്താവ് ലാപ്ടോപ്പ് ഉപയോഗിച്ച് രഹസ്യമായി പകർത്തിയതാണ് ഈ ദൃശ്യങ്ങൾ എന്ന് പറയപ്പെടുന്നു.

വീടിനുള്ളിൽ നടന്ന ചൂടേറിയ തര്‍ക്കത്തിനിടെ ഭാര്യ കസേരയിൽ ഇരിക്കുകയായിരുന്ന ഭർത്താവിന്‍റെ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് അടിക്കുകയും ചെയ്ത ശേഷം, ഒരു ക്രിക്കറ്റ് ബാറ്റോ അതിന് സമാനമായ വസ്തുവോ ഉപയോഗിച്ച് യുവതി മർദിക്കുന്നത് വീഡിയോയിൽ കാണാം.

“കഴിഞ്ഞ രണ്ട് വർഷമായി പീഡനം അനുഭവിക്കുന്ന സഹോദരൻ ഇത് ലാപ്ടോപ്പിൽ റെക്കോർഡ് ചെയ്തതാണ്. വിവാഹം കഴിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കുക” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വ്യാപക ചര്‍ച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്.

ഗാർഹിക പീഡനം ലിംഗഭേദമില്ലാതെ ഗൗരവമായി കാണേണ്ട ഒന്നാണെന്നും, പുരുഷന്മാർ നേരിടുന്ന ഇത്തരം പീഡനങ്ങൾക്ക് കൃത്യമായ നിയമസംരക്ഷണം ലഭിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു. “വിവാഹം ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നു” എന്നും “ഇത് ഫെമിനിസമല്ല, മറിച്ച് ക്രിമിനൽ കുറ്റമാണ്” എന്നും കമന്‍റുകൾ പറയുന്നു.

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026