BREAKING NEWS

സുഹൃത്തുക്കൾക്കൊപ്പം പഠിക്കാനായി വീടെടുത്ത് താമസം!! ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയ 19 കാരന് വലയിൽ കുടുങ്ങി ദാരുണാന്ത്യം, വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

· · 1 min read
Share: Copied!

തൃശ്ശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചെമ്മീൻ വലയിൽ കുടുങ്ങി മരിച്ചു. വെങ്ങാനൂർ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. വല്ലക്കുന്നിലെ ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. പഠിക്കാനായി സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ അച്ചുവും സുഹൃത്തുക്കളും കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവർക്കും നീന്തൽ വശമില്ലായിരുന്നു. അച്ചു ചെമ്മീൻ വലയിൽ കുടുങ്ങിയതോടെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. അവർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമലയിൽ പരേതരായ റിട്ട. കെഎസ്ആർടിസി ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനാണ്.

“ഇത് ഫെമിനിസമല്ല, ക്രിമിനൽ കുറ്റമാണ്” കസേരയില്‍ ഇരിക്കുകയായിരുന്ന ഭര്‍ത്താവിന്റെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തടിച്ച് ഭാര്യ, പിന്നാലെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിച്ചിട്ടു, ഭാര്യ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവാവ്

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026