മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് അറസ്റ്റിലായ യുവാവ്, വൈദ്യപരിശോധനയ്ക്കിടെ പോലീസിന്റെ കരണംനോക്കി തല്ലി. ഒഡീഷയിലെ ഖുർദ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പ്രതികളെ എത്തിച്ച സമയത്തായിരുന്നു സംഘർഷം. മദ്യപിച്ച് പരിസരബോധം നഷ്ടമായ പ്രതി ആശുപത്രി ജീവനക്കാരും രോഗികളും അവരുടെ കൂട്ടിരിപ്പുകാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നോക്കി നിൽക്കെയാണ് പോലീസ് ഉദ്യോഗസ്ഥനെ തല്ലിയത്. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന, അൽപം ബോധമുണ്ടായിരുന്ന മറ്റൊരു പ്രതി ഇയാളെ പിടിച്ച് വയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ബാഗമാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മദ്യപിച്ച രണ്ട് യുവാക്കൾ പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്കായി ഖുർദ ജില്ലാ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധന നടക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ പോലീസിന് നേരെ തിരിഞ്ഞത്. വീഡിയോയിൽ ആശുപത്രിയുടെ വരാന്തയിൽ നിരവധി പേർ നോക്കി നിൽക്കെ പ്രതി പോലീസ് ഉദ്യോഗസ്ഥനെ നിരവധി തവണ മർദ്ദിക്കുന്നത് കാണാം.
എന്നാൽ ആ സമയം മറ്റുള്ളവരെല്ലാം കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു. സംഭവ സമയം അവിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. പ്രതിയെ പ്രതിരോധിക്കാൻ വൃഥാ ശ്രമിച്ച് കൊണ്ട് പോലീസ് കോൺസ്റ്റബിൽ ആരെയോ മൊബൈലിൽ വിളിക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ പോലീസും പ്രതികളും തമ്മിൽ വാക്ക് തർക്കം രൂക്ഷമാവുകയും പിന്നാലെ ഇയാൾ പോലീസിനെ അക്രമിക്കുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം അപ്രതീക്ഷിതമായ ആക്രമണം ആശുപത്രിക്കുള്ളിൽ വലിയൊരു സംഘർഷത്തിന് കാരണമായി. ഇത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചു. സംഘർഷം രൂക്ഷമായതോടെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ഖുർദ ടൗൺ പോലീസിൽ നിന്ന് കൂടുതൽ സഹായം തേടി. പിന്നാലെ കൂടുതൽ പോലീസ് ആശുപത്രിയിലെത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇയാൾക്കെതിരെ പോലീസിനെ അക്രമിച്ച വകുപ്പ് ചേർത്തെന്നും പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ଜଣେ କର୍ତ୍ତବ୍ୟରତ ପୋଲିସ ଅଧିକାରଙ୍କ ଉପରେ ସର୍ବସାଧାରଣରେ ମାଡ଼ ମାରିବା ନିନ୍ଦନୀୟ ।ସାମାଜିକ ଗଣମାଧ୍ୟମରେ ପ୍ରସାରିତ ହେଉଥିବା ଏହି ଭିଡିଓ ଖୋର୍ଦ୍ଧା ଅଞ୍ଚଳର ବୋଲି କୁହାଯାଉଛି।ଏ ଘଟଣାର ତଦନ୍ତ କରି ଦୋଷୀ ବିରୋଧରେ ଦୃଢ କାର୍ଯ୍ୟାନୁଷ୍ଠାନ ଗ୍ରହଣ କରିବାକୁ ଅନୁରୋଧ। @homeodisha@odisha_police @spkhordha @CMO_Odisha pic.twitter.com/iUIPr3XoS8
— BISWAL N (@NBISWAL007) June 2, 2026
















































