BREAKING NEWS

‘അത് വേണ്ടായിരുന്നു സണ്ണീ; പറയിപ്പിച്ചല്ലോ?‘ ; പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിഷയത്തിൽ കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം; ‘വേണമെങ്കിൽ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി നിയമിക്കാമായിരുന്നു; ഞാൻ അങ്ങനെ ചെയ്തില്ലല്ലോ?‘

· · 1 min read
Share: Copied!

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ച സംഭവത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ശക്തമാകുന്നു. കെപിസിസി യോഗത്തിലാണ് വിഷയത്തിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തിയത്. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെങ്കിലും കൂടുതൽ കരുതൽ പുലർത്തേണ്ടിയിരുന്നുവെന്നും വിമർശനങ്ങൾക്ക് ഇടനൽകരുതായിരുന്നുവെന്നുമാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം.

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദത്തിന് കാരണമായത്. ബന്ധു നിയമനമെന്ന വിമർശനം ഉയർന്നതോടെയാണ് വിഷയം പാർട്ടിക്കുള്ളിലും ചർച്ചയായത്.

അതേസമയം, നിയമനത്തെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തി. ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തകനാണെന്നും മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും അടുത്ത് പ്രവർത്തിച്ച വ്യക്തികളിലൊരാളാണ് ബെന്നി തോമസെന്നും, ബന്ധുവാണെന്ന കാര്യം മറച്ചുവെച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

“വേണമെങ്കിൽ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി നിയമിക്കാമായിരുന്നു. എന്നാൽ അത്തരം കാപട്യത്തിന് ഞാൻ തയ്യാറായിരുന്നില്ല. വരുന്നവരോടൊക്കെ അദ്ദേഹം എന്റെ ബന്ധുവാണെന്ന് തുറന്നുപറഞ്ഞിരുന്നു,” എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ബന്ധു എന്ന നിലയിൽ അല്ല നിയമനം. പഴ്സണൽ സ്റ്റാഫിൽ എന്തെങ്കിലും യോഗ്യത മാനദണ്ഡമോ അയോഗ്യത മാനദണ്ഡമോ നിയമപരമായി ഇല്ല. അപേക്ഷ വിളിച്ച്, പരീക്ഷ നടത്തി അഭിമുഖം നടത്തി എടുക്കുന്ന നിയമനമല്ല. ബന്ധപ്പെട്ട മന്ത്രിയാണ് അതിൽ തീരുമാനമെടുക്കുന്നത്. ഈ വ്യക്തി തന്റെ ബന്ധുവാണെന്ന് താൻ തന്നെയാണ് പറഞ്ഞത്. തനിക്ക് സഹോദരൻ ഉണ്ട്. അദ്ദേഹത്തെയല്ല നിയമിച്ചത്. പകരം പാർട്ടിയുടെ സജീവ പ്രവർത്തകനായ, തെരഞ്ഞെടുപ്പിൽ ചീഫ് ഏജൻറ് ആയ, രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ് ഉള്ള ബെന്നി തോമസിനെയാണ് നിയമിച്ചത്.

തനിക്ക് കൂടി സ്വീകാര്യനും വിശ്വാസതയുമുള്ള വ്യക്തിയുമാണ് ബെന്നി തോമസ്. മന്ത്രി എന്ന നിലയിൽ, തന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സഹായിക്കുന്ന നല്ലൊരു വ്യക്തി എന്ന നിലയിലാണ് പൊതുപ്രവർത്തന രംഗത്തെ പരിചയസമ്പന്നനെ നിയമിച്ചത്. മാധ്യമങ്ങൾ ഇത്ര രൂക്ഷ വിമർശനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. സഭയിൽ  പ്രതിപക്ഷ നേതാവ് പോലും തന്നെ വിമർശിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി പ്രസിഡന്റായിരിക്കെ സണ്ണി ജോസഫിന്റെ സഹായി ആയിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസടക്കം 13 പേരെ ഉൾപ്പെടുത്തിയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പട്ടിക സർക്കാർ പുറത്തിറക്കിയത്. എന്നാൽ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം സർക്കാരിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.

‘എല്ലാവരും പുസ്തകവും ത്രിവർണ പതാകയുമായി എത്തണം; പോലീസുകാർക്ക് പൂക്കൾ സമർപ്പിക്കണം‘: കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സ്ഥാപകൻ അഭിജീത് ദീപ്‌കെ ഡൽഹിയിലെത്തി

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026