BREAKING NEWS

“അധികാര സുഖത്തിൽ അഭിരമിച്ച് പാര്‍ട്ടി നേതൃത്വം പൂർണ പരാജയമായി”, കുടുംബാംഗങ്ങൾക്ക് സീറ്റ് തരപ്പെടുത്തുന്നതിലായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ശ്രദ്ധ, പിണറായി വിജയന്‍ മന്ത്രിമാരെ കണ്ടത് ഭൃത്യന്മാരെ പോലെ

· · 1 min read
Share: Copied!

കൊല്ലം: ഇടതുപക്ഷത്തെ തിരുത്തൽ ശക്‌തിയാകേണ്ട പാർട്ടി നേതൃത്വം അധികാര സുഖത്തിൽ അഭിരമിച്ച് പൂർണ പരാജയമായി മാറിയെന്നും സിപിഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയിൽ വിമർശനം. സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും സാധാരണ ജനങ്ങൾക്ക് മനസ്സിലാകണമെങ്കിൽ പരിഭാഷ നടത്തേണ്ട ഗതികേടാണെന്നും വിമര്‍ശനം ഉയര്‍ന്നു.

കുന്നത്തൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് ലൂയി പതിനാലാമനെ പോലെയാണ് ഇടപെട്ടത്. താഴേത്തട്ടിലുള്ള പ്രവർത്തകരോട് ജൂനിയർ പിണറായിയെ പോലെ പെരുമാറിയത് ദോഷകരമായി ബാധിച്ചു.

സിപിഎമ്മിന്റെയും സിപിഐയുടെയും പ്രവർത്തകർ ആവർത്തിച്ച് പറഞ്ഞിട്ടും കോവൂർ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിച്ചത് ജനങ്ങളെ വെല്ലുവിളിക്കുന്നതു പോലെയായി. ചാത്തന്നൂർ, ചിറയിൻകീഴ്, നാദാപുരം അടക്കമുള്ള ഉറച്ച സീറ്റുകൾ നഷ്ടമാക്കിയത് സ്ഥാനാർഥി നിർണയത്തിലെ പിഴവുകൊണ്ട് മാത്രമാണ്.

സ്വന്തം കുടുംബാംഗങ്ങൾക്ക് സീറ്റ് തരപ്പെടുത്തുന്നതിൽ മാത്രമായിരുന്നു സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ശ്രദ്ധയെന്നും അംഗങ്ങൾ തുറന്നടിച്ചു. സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകരായ മന്ത്രിമാരെ ഭൃത്യന്മാരെ പോലെയാണ് മുഖ്യമന്ത്രി കണ്ടതെന്നും ധാർഷ്‌ട്യവും കമ്യൂണിസ്‌റ്റ് മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനവും തിരിച്ചടിയായെന്നും സെക്രട്ടറി സി.ജി.ഗോപുകൃഷ്‌ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026