BREAKING NEWS

അനന്തരവനുമായുള്ള അവിഹിത ബന്ധത്തിന് തടസമായി, ഭര്‍ത്താവിനെ മണിക്കൂറുകളോളം ഷോക്കടിപ്പിച്ച് തളര്‍ത്തി, വിഷം കുടിപ്പിച്ച് കോണിപ്പടിയില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊന്ന് ഭാര്യയും കാമുകനും, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം

· · 1 min read
Share: Copied!

ലഖ്‌നൗ:  മൊറാദാബാദിൽ ഭർത്താവിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ഭാര്യയും കാമുകനും.  കേസിൽ  നാലുപേർ അറസ്റ്റിൽ. മജ്ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. പവന്റെ ഭാര്യ ആഞ്ചൽ (24), ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ സത്യം പുറത്തുവന്നു. ആഞ്ചലും അങ്കിതും തമ്മിലുള്ള അവിഹിത ബന്ധം പവൻ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകളുണ്ടായി.

ആറുവർഷംമുൻപ് വിവാഹിതരായ പവൻ-ആഞ്ചൽ ദമ്പതിമാർക്ക് മൂന്നുവയസ്സുള്ള ഒരു മകളുണ്ട്. പവനെ കൊല്ലാൻ ദിവസങ്ങൾക്കു മുൻപേ പ്രതികൾ പദ്ധതിയിട്ടിരുന്നു. ഇതിനായി സഹോദരി ശിഖയെ ആഞ്ചൽ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശിഖയുടെ കാമുകനായ അജയനെ കൂടി പദ്ധതിയിൽ പങ്കാളിയാക്കുകയുമായിരുന്നു. സംഭവം നടന്ന ദിവസം പ്രതികൾ പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ സംഘം പവനെ കെട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.

ഏകദേശം മൂന്നുമണിക്കൂറോളം പ്രതികൾ പവനെ ഇലക്ട്രിക് ഷോക്ക് ഏൽപ്പിച്ചു. പവൻ അവശനായതോടെ സംഘം ബലമായി വിഷം ഉള്ളിൽ ചെന്നുവെന്ന് ഉറപ്പാക്കി. മരണം ഉറപ്പായതോടെ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽനിന്ന് താഴേക്ക് തള്ളിയിട്ടു.

പവൻ വിഷംകഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്നാണ് പ്രതികൾ അയൽവാസികളോട് പറഞ്ഞത്. എന്നാൽ പവന്റെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ൃനാല് പ്രതികളേയും കോടതിയിൽ ഹാജരാക്കി.

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026