BREAKING NEWS

‘ഉമ്മൻചാണ്ടി’ എന്ന പേരിൽ സിനിമ ചെയ്യണം; മമ്മൂട്ടി നായകൻ; അതിൽ നിന്നും ലഭ്യമാകുന്ന തുക ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോ​ഗിക്കും‘- ചലച്ചിത്ര മോഹം പങ്കുവച്ച് ചാണ്ടി ഉമ്മൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകൻ കൂടിയായ എം.എൽ.എ. ചാണ്ടി ഉമ്മൻ. നടനും സംവിധായകനുമായ നാദിർഷായുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെ ആസ്പദമാക്കി സിനിമ ഒരുക്കണമെന്നാണ് ആഗ്രഹമെന്നും, ചിത്രത്തിന് ‘ഉമ്മൻചാണ്ടി’ എന്ന പേര് തന്നെ നൽകണമെന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.

‘ഞാനൊരു സിനിമ എടുക്കണമെന്ന ആഗ്രഹത്തിലാണ്. പിതാവിന്റെ ജീവിതകഥ പറയുന്ന സിനിമ. അതിന് ഉമ്മൻചാണ്ടി എന്ന പേര് തന്നെയായിരിക്കും നൽകുക,’ ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് ആദ്യം പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ ആ വേഷത്തിന് ഏറ്റവും അനുയോജ്യനായ നടൻ ആരാണെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ പേരാണ് ചാണ്ടി ഉമ്മൻ നിർദേശിച്ചത്.

ഉമ്മൻ ചാണ്ടിയുടെ പേരിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനും അദ്ദേഹത്തിന്റെ ജീവിതവും പാരമ്പര്യവും ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭാഷണത്തിനിടെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന നാദിർഷായുടെ ചോദ്യത്തിനും ചാണ്ടി ഉമ്മൻ മറുപടി നൽകി. സിനിമകൾ കാണാറുണ്ടെന്നും അഭിനയത്തെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘വേണമെങ്കിൽ വില്ലൻ കഥാപാത്രങ്ങളും ചെയ്യാം. ആരെങ്കിലും വിളിച്ചാൽ അല്ലേ അഭിനയിക്കാൻ പറ്റൂ,’ എന്ന് ചാണ്ടി ഉമ്മൻ തമാശരൂപേണ കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായി ‘ഞാൻ വിളിച്ചാൽ വരുമോ’ എന്ന് നാദിർഷാ ചോദിച്ചപ്പോൾ ‘വരാം’ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. വിളിക്കുമ്പോൾ ഒഴിവുകഴിവ് പറഞ്ഞ് മാറിക്കളയരുതെന്നും നാദിർഷാ തമാശയായി പറഞ്ഞു.

‘എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നു, എനിക്ക് കുത്തേറ്റു’…ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ്, ‘നി​ന​ക്ക് കു​ത്തേ​റ്റെ​ന്നോ? എ​വി​ടെ? എ​നി​ക്ക് തോ​ന്നു​ന്നി​ല്ല കൂ​ട്ടു​കാ​രാ’- പരിഹസിച്ച് പോലീസ്!! കു​ത്തേ​റ്റു മ​രി​ക്കാ​റാ​യ 18 ​കാ​ര​നെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് വി​ല​ങ്ങു​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്, യുകെയിൽ വൻ പ്രതിഷേധം- Video

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026